Connect with us

Kerala

ട്രെയിനിലെ സ്ഥിരം മോഷ്ടാവ് അറസ്റ്റില്‍; പിടിയിലായത് രണ്ട് ഫോണുകളുമായി

മലപ്പുറം നിലമ്പൂര്‍ സ്വദേശി മുഹമ്മദ് സിഫില്‍ (23) ആണ് അറസ്റ്റിലായത്.

Published

|

Last Updated

കോഴിക്കോട് | ട്രെയിനിലെ സ്ഥിരം മോഷ്ടാവ് പിടിയില്‍. മലപ്പുറം നിലമ്പൂര്‍ സ്വദേശി മുഹമ്മദ് സിഫില്‍ (23) ആണ് അറസ്റ്റിലായത്. എറണാകുളം-നിസാമുദ്ധീന്‍ എക്‌സ്പ്രസ്സിലും പുതുച്ചേരി-മംഗലാപുരം എക്‌സ്പ്രസ്സിലും നിന്ന് ലാപ്‌ടോപ് അടങ്ങിയ ബാഗ് മോഷ്ടിച്ചതിലാണ് അറസ്റ്റ്.

കാരയ്ക്കല്‍-എറണാകുളം എക്‌സ്പ്രസ്സില്‍ നിന്ന് ഐഫോണ്‍ മോഷ്ടിച്ചതിനും ട്രെയിന്‍ യാത്രക്കിടെ ഫോണ്‍ സംസാരിക്കാനായി വാങ്ങിയ ശേഷം കടന്നുകളഞ്ഞതിനും മുഹമ്മദ് സിഫിലിനെതിരെ കേസ് നിലവിലുണ്ട്. ഐഫോണും മറ്റൊരു ഫോണും ഇയാളില്‍ നിന്ന് പോലീസ് കണ്ടെത്തി്. മോഷ്ടിച്ച രണ്ട് ലാപ്‌ടോപ് കൂടി കണ്ടെത്താനുണ്ട്. കോഴിക്കോട് റെയില്‍വേ പോലീസ് ഇന്‍സ്‌പെക്ടര്‍ സുധീര്‍ മനോഹറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.

എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷന്‍, ഫോര്‍ട്ട് കൊച്ചി എന്നിവിടങ്ങിളില്‍ സിഫിലിന്റെ പേരില്‍ കേസുകളുണ്ട്.

---- facebook comment plugin here -----

Latest