Kerala
ശബരിമലയില്‍ ജലവിതരണത്തില്‍ അട്ടിമറി; പമ്പയിലെ ഇരുന്നൂറോളം ശുചിമുറിയിലും പോലീസ് മെസ്സിലും വെള്ളം തടസ്സപ്പെട്ടു
ശുചിമുറികളുടെ നടത്തിപ്പ് കരാര്‍ നല്‍കുന്നത് ഒഴിവാക്കി ഇത്തവണ മുതല്‍ ദേവസ്വം ബോര്‍ഡ് ശുചിമുറികള്‍ തീര്‍ഥാടകര്‍ക്കായി സൗജന്യമാക്കിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണോ അട്ടിമറിയെന്നു സംശയം
പത്തനംതിട്ട | ശബരിമലയില്‍ പമ്പയിലെ ഇരുന്നൂറോളം ശുചിമുറികളിലേക്കും പോലീസ് മെസ്സിലേക്കും അടക്കമുള്ള ജലവിതരണം തടസ്സപ്പെട്ടു. പമ്പയിലേക്ക് വെള്ളം കൊണ്ടുവരുന്ന പ്രധാന വാല്‍വുകള്‍ ആരോ അടച്ചിട്ടതായി പരിശോധനയില്‍ കണ്ടെത്തി. സംഭവത്തിനുപിന്നില്‍ ആസൂത്രിതമായ അട്ടിമറി നീക്കമാണെന്നു സംശയം.
ശുചിമുറികളുടെ നടത്തിപ്പ് കരാര്‍ നല്‍കുന്നത് ഒഴിവാക്കി ഇത്തവണ മുതല്‍ ദേവസ്വം ബോര്‍ഡ് ശുചിമുറികള്‍ തീര്‍ഥാടകര്‍ക്കായി സൗജന്യമാക്കിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണോ ജലവിതരണം തടസ്സപ്പെടുത്തിയതെന്നാണ് സംശയിക്കുന്നത്.
സംഭവത്തില്‍ പോലീസില്‍ ദേവസ്വം ബോര്‍ഡ് പോലീസില്‍ പരാതി നല്കി. വാല്‍വുകള്‍ നിരീക്ഷിക്കുന്നതിനായി പ്രത്യേക ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്. നേരത്തെ ചിത്തിര ആട്ടവിശേഷത്തിനും സമാനമായ രീതിയില്‍ ശുചിമുറികളിലേക്കുള്ള വെള്ളം തടസ്സപ്പെടുത്തിയിരുന്നു. അന്ന് ഒരു ദേവസ്വം ബോര്‍ഡ് ജീവനക്കാരനെ സ്വാധീനിച്ച് ചിലര്‍ ജലവിതരണം തടസ്സപ്പെടുത്തിയതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തുകയും തുടര്‍ന്ന് ഇയാളെ ദേവസ്വം ബോര്‍ഡ് സര്‍വീസില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തിരുന്നു.
Content Highlights: Water supply to nearly 200 toilets and the police mess at Pamba was disrupted after someone closed the main water valves. The Devaswom Board suspects deliberate sabotage linked to making toilet facilities free for pilgrims this season. A formal police complaint has been filed and special staff have been deployed to monitor the valves.


