Connect with us

National

പാക് തീവ്രവാദത്തിന്റെ തെളിവുകൾ ഇന്ത്യ യു എന്നിൽ ഉന്നയിക്കും

പഹൽഗാം ആക്രമണം ആസൂത്രണം ചെയ്തതിന് തെളിവ് നൽകാനാണ് തീരുമാനം

Published

|

Last Updated

ന്യൂഡൽഹി | പാക് തീവ്രവാദത്തിന്റെ തെളിവുകൾ യു എന്നിൽ ഉന്നയിക്കാൻ ഇന്ത്യ. ടി ആർ
എഫ് അടക്കമുള്ള ലഷ്‌കറിന്റെ നിഴൽസംഘടനകൾ പഹൽഗാം ആക്രമണം ആസൂത്രണം ചെയ്തതിന് തെളിവ് നൽകാനാണ് തീരുമാനം. 1267 എന്ന യു എൻ ഉപരോധ സമിതിക്ക് മുന്നിൽ തെളിവുകൾ നിരത്തും.

ആഗോള ഭീകരവാദികളുടെ പട്ടിക നിശ്ചയിക്കുന്ന യു എൻ സമിതിയാണ് 1267 ഉപരോധസമിതി എന്നറിയപ്പെടുന്നത്. അടുത്തയാഴ്ചയാണ് യു എന്നിന്റെ 1267 ഉപരോധസമിതി യോഗം ചേരുന്നത്. യു എൻ രക്ഷാസമിതിയുടെ കീഴിലാണ് ഈ ഉപരോധസമിതി.

Latest