Kerala
മദ്യലഹരിയില്‍ പോലീസുകാരന്‍ ഓടിച്ച കാര്‍ രണ്ട് വാഹനങ്ങളില്‍ ഇടിച്ചു അപകടം
സംസാരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു പോലീസുകാരന്‍ എന്ന് നാട്ടുകാര്‍ പറയുന്നു

കല്‍പ്പറ്റ | മദ്യപിച്ച പോലീസുകാരന്‍ ഓടിച്ച കാര്‍ ഇടിച്ച് രണ്ട് അപകടം. വയനാട് കൂളിവയലിലാണ് സംഭവം. ജയില്‍ വകുപ്പ് ഉദ്യോഗസ്ഥനായ കണിയാമ്പറ്റ സ്വദേശി മനീഷാണ് വാഹനം ഓടിച്ചത്. കൂളിവയല്‍ ടൗണില്‍ നിര്‍ത്തിയിട്ട ആള്‍ട്ടോ കാറിലും ബെലേറോ പിക്കപ്പിലും ഇടിച്ചു.അപകടത്തില്‍ ആര്‍ക്കും പരുക്കില്ലെന്നാണ് അറിയുന്നത്.
സംസാരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു പോലീസുകാരന്‍ എന്ന് നാട്ടുകാര്‍ പറയുന്നു. മനീഷിനെ പനമരം പോലീസ് എത്തി കസ്റ്റഡിയില്‍ എടുത്തു
---- facebook comment plugin here -----