Connect with us

International

അറ്റകുറ്റപ്പണി; യു എസ് എസ് ജെറാള്‍ഡ് ആര്‍ ഫോര്‍ഡ് യുദ്ധക്കപ്പല്‍ പശ്ചിമേഷ്യന്‍ മേഖലയില്‍ നിന്ന് പിന്‍വലിക്കുന്നു

ഗ്രീസിലേക്കാണ് കപ്പല്‍ മാറ്റുന്നത്. തീപിടിത്തത്തില്‍ കപ്പലിന് കേടുപാടുകള്‍ സംഭവിച്ചിരുന്നു.

Published

|

Last Updated

വാഷിങ്ടണ്‍ | ഇറാനുമായുള്ള യുദ്ധത്തിനായി പശ്ചിമേഷ്യന്‍ മേഖലയില്‍ വിന്യസിച്ച രണ്ട് യു എസ് നാവികസേന വിമാനവാഹിനിക്കപ്പലുകളില്‍ ഒന്നായ ജെറാള്‍ഡ് ആര്‍ ഫോര്‍ഡ് ഗ്രീസിലേക്ക് മാറ്റുന്നു. അറ്റകുറ്റപ്പണികള്‍ക്കായാണ് ഇത്. വാള്‍ സ്ട്രീറ്റ് ജേണലാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. തീപിടിത്തത്തില്‍ കപ്പലിന് കേടുപാടുകള്‍ സംഭവിച്ചിരുന്നു.

ഈമാസം 12നാണ് കപ്പലിന്റെ പ്രധാന ലോണ്‍ട്രിയുടെ ഭാഗത്ത് തീപിടിത്തമുണ്ടായത്. 30 മണിക്കൂറിലധികം നീണ്ട പ്രയത്‌നത്തിനൊടുവിലാണ് അഗ്‌നിശമന സേനക്ക് തീ അണയ്ക്കാനായത്. തീ നിയന്ത്രണവിധേയമാക്കിയെങ്കിലും കപ്പലിലെ സൈനികരുടെ ജീവിത സാഹചര്യങ്ങളെ തീപിടിത്തം സാരമായി ബാധിച്ചു. 600-ലധികം വരുന്ന നാവികരുടെയും ജീവനക്കാരുടെയും വിശ്രമ സ്ഥലങ്ങളിലേക്കുള്ള പ്രവേശനം നഷ്ടപ്പെടുകയും തറയിലും മേശകളിലും വിശ്രമിക്കാന്‍ നിര്‍ബന്ധിതരാവുകയും ചെയ്തതായുള്ള വാര്‍ത്തകള്‍ വിവിധ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു.

പ്രാദേശിക സംഘര്‍ഷങ്ങള്‍ വര്‍ധിച്ചു വരികയും പശ്ചിമേഷ്യയില്‍ യു എസ് സൈനിക നടപടികള്‍ നടക്കുകയും ചെയ്യുന്നതിനിടെയാണ് കപ്പല്‍ താത്ക്കാലികമായി പിന്‍വലിക്കുന്നത്. 2017 ല്‍ കമ്മീഷന്‍ ചെയ്ത ജെറാള്‍ഡ് ആര്‍ ഫോര്‍ഡ്, ലോകത്തിലെ ഏറ്റവും വലുതും യു എസ് നാവികസേനയുടെ ഏറ്റവും പുതിയതുമായ ആണവോര്‍ജ വിമാനവാഹിനിക്കപ്പലാണ്. 13 ബില്യണ്‍ ഡോളറാണ് ഇതിന്റെ നിര്‍മാണ ചെലവ്.

---- facebook comment plugin here -----

Latest