Kerala
കെ എസ് യു ഹൃദയത്തുടിപ്പാണ്, ജീവശ്വാസമാണ്; രാജിവാര്‍ത്തകള്‍ തള്ളി അലോഷ്യസ് സേവ്യര്‍
സമവായ നീക്കവുമായി കെ സി വേണുഗോപാല്‍ ബന്ധപ്പെട്ടതോടെയാണ് തീരുമാനം പിന്‍വലിച്ചതെന്ന് അറിയുന്നു
\കൊച്ചി | കെ എസ് യു സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവച്ചെന്ന വാര്‍ത്തകള്‍ തള്ളി അലോഷ്യസ് സേവ്യര്‍. രാജിവാര്‍ത്തകള്‍ അവാസ്തവമാണെന്നും തന്റെ പ്രവര്‍ത്തനങ്ങള്‍ വ്യക്തിപരമല്ല, സംഘടനയ്ക്ക് വേണ്ടിയായിരുന്നു എന്നും അലോഷ്യസ് സേവ്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു
കെഎസ്യു സംസ്ഥാന പ്രസിഡന്റ് ആയനാള്‍ മുതല്‍ ഇന്നുവരെ, എനിക്കു വേണ്ടിയോ എന്റെ പേരിനു വേണ്ടിയോ ഒന്നും ചെയ്തിട്ടില്ല. പ്രവര്‍ത്തനം ആകെയും സംഘടനക്ക് വേണ്ടിയായിരുന്നു. പുറത്തുവന്ന വാര്‍ത്തകള്‍ വസ്തുകളല്ല. തന്റെ ഹൃദയ തുടിപ്പാണ് കെഎസ്യു. എന്നിലെ ജീവ ശ്വാസമാണ് എന്റെ പാര്‍ട്ടി. എന്നുമാണ് അലോഷ്യസ് സേവ്യറുടെ വാക്കുകള്‍
ഇടുക്കി പൂഞ്ഞാര്‍ സീറ്റുകളില്‍ അലോഷ്യസ് സേവ്യറിനെ പരിഗണിച്ചിരുന്നു. എന്നാല്‍ അവസാന നിമിഷം സീറ്റുകളില്‍ നിന്ന് ഒഴുവാക്കിയതില്‍ പ്രതിഷേധിച്ച് അലോഷ്യസ് സേവ്യര്‍ രാജി വെക്കുകയായിരുന്നു. ഇതിന് പിന്നാലെ സമവായ നീക്കവുമായി കെ സി വേണുഗോപാല്‍ ബന്ധപ്പെട്ടതോടെയാണ് തീരുമാനം പിന്‍വലിച്ചതെന്ന് അറിയുന്നു
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
KSU സംസ്ഥാന പ്രസിഡന്റ് ചുമതലയില്‍ നിന്നും രാജി നല്‍കിയെന്ന വാര്‍ത്തകള്‍ അവാസ്തവം.കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് ആയനാള്‍ മുതല്‍ ഇന്നുവരെ, എനിക്കു വേണ്ടിയോ എന്റെ പേരിനു വേണ്ടിയോ ഒന്നും ചെയ്തിട്ടില….!പ്രവര്‍ത്തനം ആകെയും സംഘടനക്ക് വേണ്ടിയായിരുന്നു…!ഇടുക്കിയുടെ മലയോര മേഖലയില്‍ നിന്നും വരുന്ന എന്നെ സമ്പാദിച്ചടുത്തോളം ഓരോ നിമിഷവും പോരാട്ടങ്ങളുടേത് ആയിരുന്നു…!ഓരോ വാക്കിലും നോക്കിലും പ്രവര്‍ത്തിയിലും കെഎസ്‌യു വിന്റെ മുന്നേറ്റവും പാര്‍ട്ടി അധികാരത്തില്‍ വരിക എന്നതും ആയിരുന്നു എന്റെ ജീവിതത്തിന്റെ ആഹാരം…!എന്റെ സഹപ്രവര്‍ത്തകര്‍ പോലീസിന്റ അക്രമം ഏറ്റുവാങ്ങുമ്പോഴും സിപിഎം ക്രിമിനലുകളാല്‍ വേട്ടയാടപെടുമ്പോഴും…!സഹപ്രവര്‍ത്തകരുടെ വികാരം എന്റെ ഹൃദയ വികാരമായി കണ്ടാണ് ഞാന്‍ മുന്‍പോട്ട് പോയത്…!വാര്‍ത്തകള്‍ ഇപ്പോളാണ് ശ്രദ്ധയില്‍ പെട്ടത്, വാര്‍ത്തകള്‍ അല്ലല്ലോ വസ്തുതകള്‍…!എന്റെ ഹൃദയ തുടിപ്പാണ് കെഎസ്യു…!എന്നിലെ ജീവ ശ്വാസമാണ് എന്റെ പാര്‍ട്ടി…!



