Connect with us

Ongoing News

സഊദിയിലെ പ്രധാന നഗരങ്ങളിലെ ഈദ് അല്‍ ഫിത്വര്‍ പ്രാര്‍ഥനാ സമയം പ്രഖ്യാപിച്ചു

കനത്ത മഴ മുന്നറിയിപ്പ്, ചെറിയ പെരുന്നാള്‍ നിസ്‌കാരം പള്ളികളില്‍ മാത്രമാക്കാന്‍ നിര്‍ദ്ദേശം

Published

|

Last Updated

റിയാദ്  | സഊദി അറേബ്യയിലെ പ്രധാന നഗരങ്ങളിലെ ഈദുല്‍ ഫിത്വര്‍ നിസ്‌കാരങ്ങളുടെ സമയം ഇസ്‌ലാമിക കാര്യ, ദഅ്‌വ, ഗൈഡന്‍സ് മന്ത്രാലയം പ്രഖ്യാപിച്ചു.

മക്കയിലെ മസ്ജിദുല്‍ ഹറമിലും പ്രവിശ്യയിലും ഈദ് നമസ്‌കാരങ്ങള്‍ രാവിലെ 6:39 നും, പ്രവാചക നഗരിയായ മദീനയിലെ മസ്ജിദുന്നബവിയില്‍ രാവിലെ 6:40 നും, തലസ്ഥനമായ റിയാദില്‍ രാവിലെ 6:12 നും, കിഴക്കന്‍ പ്രവിശ്യയായ ദമാമില്‍ രാവിലെ 5:58 നും നടക്കും.

രാജ്യത്തിന്റെ മറ്റ് നഗരങ്ങളിളായ ബുറൈദ രാവിലെ 6:23 ന്, ഹായില്‍ രാവിലെ 6:32 ന്, തബൂക്ക് രാവിലെ 6:52 ന്, അബഹ രാവിലെ 6:29 ന്, ജസാന്‍ രാവിലെ 6:29 ന്, നജ്റാന്‍ രാവിലെ 6:22 ന്, അല്‍-ബഹ രാവിലെ 6:33 ന്, അറാര്‍ രാവിലെ 6:35 ന്, സകാക രാവിലെ 6:38 നും നിസ്‌കാരം നടക്കും

പ്രാര്‍ത്ഥനാ സ്ഥലങ്ങളിലെ നിയമങ്ങള്‍ പാലിക്കാനും തിരക്ക് ഒഴിവാക്കുന്നതിനായി നേരത്തെ പള്ളികളില്‍ എത്തിച്ചേരാനും മന്ത്രാലയം വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചു.

സഊദി അറേബ്യയുടെ വിവിധ പ്രവിശ്യകളില്‍ കനത്ത മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെത്തുടര്‍ന്ന് ഈ വര്‍ഷത്തെ ഈദ് അല്‍ ഫിത്തര്‍ നിസ്‌കാരങ്ങള്‍ ഈദ് ഗാഹുകള്‍ക്ക് പകരം പള്ളികള്‍ക്കുള്ളില്‍ വെച്ച് പെരുന്നാള്‍ നിസ്‌കാരം നിര്‍വഹിക്കണമെന്ന് സഊദി ഇസ്ലാമിക കാര്യ മന്ത്രാലയം നിര്‍ദ്ദേശം നല്‍കി

 

Latest