Connect with us

Kerala

പാര്‍ട്ടി പറഞ്ഞാല്‍ മാത്രം മത്സരിക്കും; വെല്ലുവിളിക്കാനില്ല: കെ സുധാകരന്‍

പാര്‍ട്ടിക്ക് വിധേയമായി നില്‍ക്കാനാണ് തീരുമാനം

Published

|

Last Updated

ന്യൂഡല്‍ഹി |  പാര്‍ട്ടിക്ക് വിധേയനായി പ്രവര്‍ത്തിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. പാര്‍ട്ടിയുടെ അംഗീകാരം ലഭിക്കുമെങ്കില്‍ മാത്രം തിരഞ്ഞെടുപ്പില്‍ മത്സരിക്കും. പാര്‍ട്ടിക്കെതിരെ മത്സരിക്കില്ല. പാര്‍ട്ടിയെ വെല്ലുവിളിക്കാനില്ല. പാര്‍ട്ടി എത്രയോ വലുതാണെന്നും താന്‍ എത്രയോ ചെറുതാണെന്നും കെ സുധാകരന്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടിക്ക് വിധേയമായി നില്‍ക്കാനാണ് തീരുമാനം. അതിന് അനുസരിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ ‘പാര്‍ട്ടിയില്‍ തുടരും, പ്രവര്‍ത്തിക്കും. പുതിയപുതിയ കാര്യങ്ങളുമായി മുമ്പോട്ടു പോകും. സ്ഥാനാര്‍ഥിത്വം നിഷേധിച്ചതല്ലേയുള്ളൂ, പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയില്ലല്ലോ. സ്വതന്ത്രനായി മത്സരിക്കില്ല. പാര്‍ട്ടിയുടെ അംഗീകാരം കിട്ടുമെങ്കില്‍ മത്സരിക്കും. ഇല്ലെങ്കില്‍ ഇല്ല.എല്ലായിടത്തും എനിക്ക് ആളുകള്‍ ഉണ്ട്. അത് കമ്മിറ്റി ഉണ്ടാക്കാനും നേതാക്കന്മാരെ ഉണ്ടാക്കാനും അല്ല. അത് പൊതുപ്രവര്‍ത്തനത്തിന്റെ ഭാഗമായാണ്. പാര്‍ട്ടിയെ വെല്ലുവിളിക്കാനില്ല. പാര്‍ട്ടി എത്രയോ വലുതാണ്. ഞാന്‍ എത്രയോ ചെറുതാണ്. ഞാന്‍ പാര്‍ട്ടിയെ എന്ത് വെല്ലുവിളിക്കാനാണ്. പാര്‍ട്ടിക്ക് വിധേയനായി നില്‍ക്കാനാണ് തീരുമാനം. അതനുസരിച്ച് മുമ്പോട്ട് പോകും”, കെ സുധാകരന്‍ പറഞ്ഞു.

കണ്ണൂര്‍ സീറ്റിനെ ചൊല്ലി നേതൃത്വവുമായി ഉടക്കിയ സുധാകരന്‍ വിമതനായി മത്സരിക്കുമെന്ന ഊഹാപോഹങ്ങള്‍ക്കിടെയാണ് കെ സുധാകന്‍ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഹൈക്കമാന്‍ഡ് നല്‍കിയ ചില ഉറപ്പുകളുടെ അടിസ്ഥാനത്തിലാണ് സുധാകരന്റെ നിലപാട് മാറ്റം എന്നാണ് സൂചന. ആ ഉറപ്പുകള്‍ എന്തൊക്കെയാണെന്നാണ് ഇനി അറിയാനുള്ളത്. അതേ സമയം കോണ്‍ഗ്രസിന്റെ രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക ഉടന്‍ പ്രഖ്യാപിക്കും

 

Latest