Connect with us

Kerala

ശവ്വാൽ പിറ തെളിഞ്ഞു; കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ

ഒരു മാസം നീണ്ടുനിന്ന വ്രതാനുഷ്ഠാനത്തിന് സമാപനം കുറിച്ചാണ് വിശ്വാസികൾ ചെറിയ പെരുന്നാളിനെ വരവേൽക്കുന്നത്.

Published

|

Last Updated

കോഴിക്കോട് | സംസ്ഥാനത്ത് ശവ്വാൽ മാസപ്പിറവി ദൃശ്യമായി. ഇതോടെ കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ ആഘോഷിക്കും.പരപ്പനങ്ങാടി ചെട്ടിപ്പടിയില്‍ മാസപ്പിറവി ദൃശ്യമായതായി വിശ്വസനീയമായ വിവരം ലഭിച്ചതായി സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാർ, സയ്യിദ് ഇബ്റാഹീം ഖലീൽ അൽ ബുഖാരി എന്നിവർ അറിയിച്ചു.

ഒരു മാസം നീണ്ടുനിന്ന വ്രതാനുഷ്ഠാനത്തിന് സമാപനം കുറിച്ചാണ് വിശ്വാസികൾ ചെറിയ പെരുന്നാളിനെ വരവേൽക്കുന്നത്. വിശ്വാസികൾ ഇനി ആഘോഷത്തിന്റെ തിരക്കിലേക്ക് കടക്കുകയാണ്. പള്ളികളിൽ നാളെ രാവിലെ പെരുന്നാൾ നിസ്കാരം നടക്കും. പുത്തൻ വസ്ത്രങ്ങളണിഞ്ഞും ദാനധർമ്മങ്ങൾ നിർവ്വഹിച്ചും പരസ്പരം ആശംസകൾ കൈമാറിയും വിശ്വാസികൾ ഈ ദിനത്തെ വരവേൽക്കും. പെരുന്നാൾ നമസ്കാരത്തിന് മുൻപായി ഓരോ വിശ്വാസിയും ഫിത്വ്ര് സകാത്ത് വിതരണം പൂർത്തിയാക്കേണ്ടതുണ്ട്.

ഗസ്സ ഉൾപ്പെടെയുള്ള ലോകത്തെ വിവിധ ഭാഗങ്ങളിലെ മുസ്ലിം ജനത അനുഭവിക്കുന്ന പ്രയാസങ്ങൾ പരിഗണിച്ച് പ്രാർത്ഥനാനിർഭരമായി വേണം പെരുന്നാൾ ആഘോഷിക്കാനെന്ന് നേതാക്കൾ ആഹ്വാനം ചെയ്തു.

പെരുന്നാൾ വെള്ളിയാഴ്ചയായതിനാൽ പെരുന്നാൾ നിസ്കാരവും ജുമുഅ നിസ്കാരവും വിശ്വാസികൾ നിർവഹിക്കണമെന്നും നേതാക്കൾ ഓർമപ്പെടുത്തി.

 

Summary

Eid ul Fitr will be celebrated in Kerala on Friday following the sighting of the Shawwal moon. Religious leaders including various Qazis have officially confirmed the start of the festival. Believers are now preparing for the Eid prayers and celebrations after completing their month-long Ramadan fast.

Latest