Kerala
വര്‍ക്കലയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നും യുവതിയെ പുറത്തേക്ക് തള്ളിയിട്ടു
ലേഡീസ് കമ്പാര്‍ട്ട്മെന്റില്‍ കയറിയ ആള്‍ വര്‍ക്കല അയന്തി ഭാഗത്ത് വച്ച് യുവതിയെ പുറത്തേക്ക് തള്ളി ഇടുകയായിരുന്നു
തിരുവനന്തപുരം | വര്‍ക്കലയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് യുവതിയെ പുറത്തേക്ക് തള്ളിയിട്ടു. തിരുവനന്തപുരം ഭാഗത്തേക്ക് പോയ കേരള എക്സ്പ്രസിലെ ലേഡീസ് കമ്പാര്‍ട്ട്മെന്റില്‍നിന്നാണ് യുവതിയെ തള്ളിയിട്ടത്.
ലേഡീസ് കമ്പാര്‍ട്ട്മെന്റില്‍ കയറിയ ആള്‍ വര്‍ക്കല അയന്തി ഭാഗത്ത് വച്ച് യുവതിയെ പുറത്തേക്ക് തള്ളി ഇടുകയായിരുന്നു. .ഇയാള്‍ മദ്യപിച്ചിരുന്നുവെന്നാണ് അറിയുന്നത്. ട്രെയിനില്‍ നിന്ന് വീണ യുവതിയുടെ ബോധം നഷ്ടപ്പെട്ടു. ഇവരെ വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്വേശിപ്പിച്ചു. യുവതി ആലുവയില്‍ നിന്നാണ് ടിക്കറ്റ് എടുത്തിരിക്കുന്നത്. ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായി വരുന്നതേയുള്ളൂ.പ്രതിക്കായി റെയില്‍വെ പോലീസ് അന്വേഷണം തുടങ്ങി
---- facebook comment plugin here -----




