Connect with us

Kerala

നാലു വയസുള്ള മകനുമായി സ്വകാര്യ ബസിന് മുന്‍പില്‍ ചാടി; ഡ്രൈവറുടെ ജാഗ്രതയില്‍ ജീവന്‍ രക്ഷപ്പെട്ടു

ഇന്ന് രാവിലെ അടൂര്‍ ഇന്ദ്രപ്രസ്ഥ ഹോട്ടലിന് സമീപമുണ്ടായ നടുക്കുന്ന സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നു

Published

|

Last Updated

പത്തനംതിട്ട | നാലു വയസുള്ള മകനുമായി സ്വകാര്യ ബസിന് മുന്‍പില്‍ ചാടി ആത്മഹത്യക്കു ശ്രമിച്ച അച്ഛനും മകനും അത്ഭുതകരമായി രക്ഷപ്പെട്ടു. റോഡരികിലൂടെ പിതാവ് നാലു വയസുള്ള കുഞ്ഞുമായി ഓടിവന്ന് റോഡിലൂടെ പോവുകയായിരുന്ന സ്വകാര്യ ബസിന് മുന്നിലേക്ക് പെട്ടെന്ന് എടുത്ത് ചാടുകയായിരുന്നു. ഡ്രൈവറുടെ സമയോചിതമായ ഇടപെടലിലാണ് രണ്ടു ജീവന്‍ രക്ഷിക്കാനായത്.

ഇന്ന് രാവിലെ അടൂര്‍ ഇന്ദ്രപ്രസ്ഥ ഹോട്ടലിന് സമീപമുണ്ടായ നടുക്കുന്ന സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നു. മകനെയുമെടുത്ത് അച്ഛന്‍ അടിയിലേക്കു കുതിച്ചുചാടിയതുകണ്ട ബസ് ഡ്രൈവര്‍ ഉടനെ ബസ് നിര്‍ത്തുകയായിരുന്നു. ഇതിനുപിന്നാലെ ബസിന് അടിയില്‍ നിന്ന് കുഞ്ഞുമായി പുറത്തേക്ക് വന്ന പിതാവ് വീണ്ടും സ്ഥലത്ത് നിന്ന് ഓടാന്‍ ശ്രമിച്ചു.

നാട്ടുകാര്‍ ഇടപെട്ട് സമാധാനിപ്പിച്ചു നിര്‍ത്തി. ആത്മഹത്യാശ്രമത്തിന്റെ കാരണമെന്താണെന്നോ ആരാണെന്നോ വ്യക്തമായിട്ടില്ല. ഭാര്യയുമൊത്ത് അടൂര്‍ ആശുപത്രിയിലെത്തിയതാണെന്നും അവിടെ വെച്ച് ഭാര്യയെ കാണാതായതിനെതുടര്‍ന്ന് പരിഭ്രമിച്ച് ഓടിയാണെന്നും ബസിന് മുന്നിലേക്ക് ചാടിയതാണെന്നുമാണ് ഇയാള്‍ അവിടെയുണ്ടായിരുന്നവരോട് പറഞ്ഞത്.

 

---- facebook comment plugin here -----

Latest