Connect with us

Kerala

തദ്ദേശ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുണ സ്വീകരിക്കും: വി ഡി സതീശന്‍

യു ഡി എഫ് ഉജ്ജ്വല വിജയം നേടുമെന്ന് അദ്ദേഹം പറഞ്ഞു

Published

|

Last Updated

എറണാകുളം | കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയുടെ വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അത് സ്വീകരിക്കുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങള്‍ പിടിച്ചെടുക്കുകയല്ല, പകരം സര്‍ക്കാരിനെ വിചാരണ ചെയ്യുകയാണ് ലക്ഷ്യം. യു ഡി എഫ് ഉജ്ജ്വല വിജയം നേടുമെന്ന് അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ കേരളം ഭരിക്കുന്നത് ജനവിരുദ്ധസര്‍ക്കാര്‍ ആണെന്നത് ജനങ്ങളെ ബോധിപ്പിക്കും. കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ വിലക്കയറ്റമുള്ള സംസ്ഥാനമാണ് കേരളം. കൂടാതെ, ശബരിമല സ്വര്‍ണക്കൊള്ളയില്‍ സിപിഎം നിയമിച്ച മൂന്ന് പ്രസിഡന്റുമാര്‍ക്ക് പങ്കുണ്ട്. സംസ്ഥാനത്തെ കാര്‍ഷിക മേഖല വലിയ പ്രതിസന്ധിയിലാണ്. തീരദേശത്തോടും മലയോര മേഖലയോടും വലിയ രീതിയിലുള്ള അവഗണനയാണ് കാണിക്കുന്നത്.

മലയോര മേഖല വന്യ ജീവികള്‍ക്ക് ഇട്ട് കൊടുത്തിരിക്കുകയാണ്. ആരോഗ്യ രംഗവും തകരാറിലാണെന്ന് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിനായുള്ള മുന്നൊരുക്കങ്ങളില്‍ മറ്റെല്ലാ മുന്നണികളെക്കാളും മുന്നിലാണ് യു ഡി എഫ്. കോട്ടയം ജില്ലയില്‍ സാഹചര്യം മാറും. കോഴിക്കോട് ജില്ലയില്‍ സീറ്റ് വിഭജനം പൂര്‍ത്തിയാകും. അപൂര്‍വ്വം സീറ്റുകളില്‍ മാത്രമാണ് തര്‍ക്കമുള്ളത്. പ്രവര്‍ത്തകരെല്ലാം തെരഞ്ഞെടുപ്പിനായുള്ള ആവേശത്തിലാണ്. എറണാകുളം ജില്ലയിലെ പഞ്ചായത്തുകളില്‍ നേരത്തെ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കിയെന്നും വി ഡി സതീശന്‍ പറഞ്ഞു.

 

---- facebook comment plugin here -----

Latest