Connect with us

Kerala

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്; കെ ജയകുമാറിനെ പ്രസിഡന്റായി നിയമിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിറങ്ങി

രണ്ട് വര്‍ഷത്തേക്കാണ് നിയമനം

Published

|

Last Updated

തിരുവനന്തപുരം | തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാറിനെ നിയമിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. രണ്ട് വര്‍ഷത്തേക്കാണ് നിയമനം. സി പി ഐ നേതാവും മുന്‍ മന്ത്രിയുമായ കെ രാജു ദേവസ്വം ബോര്‍ഡ് അംഗമാകും.

പി എസ് പ്രശാന്ത് അടങ്ങുന്ന ഭരണസമിതിയുടെ കാലാവധി നവംബര്‍ 13ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് കെ ജയകുമാറിനെ നവംബര്‍ 14 മുതല്‍ പ്രസിഡന്റാക്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറിക്കിയത്. ശബരിമല സ്വര്‍ണ്ണപ്പാളി വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ ഭാരണ സമിതി അധികാരമേല്‍ക്കുന്നത്.

മണ്ഡല മകരവിളക്ക് സീസണ്‍ ആരംഭിക്കുന്നു എന്നത് പുതിയ ഭരണ സമിതിയ്ക്ക് മുന്നിലുള്ള വലിയ ഉത്തരവാദിത്തമാണ്. നവംബര്‍ 17നാണ് ശബരിമല നട തുറക്കുന്നത്. മണ്ഡല മകരവിളക്ക് തീര്‍ഥാടന കാലം വിവാദരഹിതമായി അവസാനിപ്പിക്കുകയെന്നതാണ് പുതിയ ഭരണ സമിതിയുടെ ലക്ഷ്യം.

ശബരിമല സ്പെഷ്യല്‍ കമ്മീഷണര്‍ അടക്കമുള്ള സുപ്രധാന പദവികള്‍ ജയകുമാര്‍ നേരത്തെ വഹിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറി സ്ഥാനം കൂടാതെ ടൂറിസം സെക്രട്ടറി, തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല വൈസ് ചാന്‍സലര്‍, കേരള സ്റ്റേറ്റ് ഫിലിം ഡവലപ്മെന്റ് കോര്‍പറേഷന്‍ എം ഡി, എം ജി യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ തുടങ്ങി നിരവധി പദവികള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്.

---- facebook comment plugin here -----

Latest