Connect with us

Kerala

എരഞ്ഞിപ്പാലത്ത് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ആണ്‍സുഹൃത്തിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും

സംഭവം കൊലപാതകമാണെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

Published

|

Last Updated

കോഴിക്കോട്|കോഴിക്കോട് എരഞ്ഞിപ്പാലത്ത് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍ സുഹൃത്തിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. കണ്ണാടിക്കല്‍ സ്വദേശിയും ജിം ട്രെയിനറുമായ ബഷീറുദ്ദീനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്താനാണ് പോലീസിന്റെ നീക്കം. മംഗലാപുരത്ത് ഫിസിയോ തെറാപ്പി പഠിക്കുകയായിരുന്ന ആയിഷ റഷ മൂന്ന് ദിവസം മുമ്പാണ് കോഴിക്കോട്ടെ ആണ്‍ സുഹൃത്തിന്റെ വാടക വീട്ടിലെത്തിയത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം യുവതിയെ അവിടെ  തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവം കൊലപാതകമാണെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

സംഭവത്തെതുടര്‍ന്ന് യുവാവ് പോലീസ് കസ്റ്റഡിയിലാണ്. യുവതി ബഷീറുദ്ദീന് അയച്ച സന്ദേശം പോലീസ് കണ്ടെടുത്തു. എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി താന്‍ ആയിരിക്കും എന്നാണ് ആയിഷ റഷയുടെ സന്ദേശം. ആയിഷ റഷ ആത്മഹത്യ ചെയ്യില്ലെന്ന് ബന്ധു ഇന്നലെ വ്യക്തമാക്കിയിരുന്നു. ആണ്‍ സുഹൃത്ത് ആയിഷയെ ക്രൂരമായി ആക്രമിച്ചിരുന്നുവെന്നും ബന്ധു അനസ് മുഹമ്മദ് പറഞ്ഞിരുന്നു.

 

Latest