Connect with us

Kuwait

ഒരാഴ്ചക്കിടെ പ്രവാസികളിൽ നിന്നും കുടിശ്ശിക ഇനത്തിൽ ജല വൈദ്യുതി മന്ത്രാലയത്തിന് ലഭിച്ചത് ഏഴ് ലക്ഷത്തോളം ദീനാർ

ഈ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ഇടപാടുകൾ പൂർത്തിയാക്കുന്നതിന് ബിൽ കുടിശ്ശിക അടച്ചു തീർക്കൽ നിബന്ധനയാക്കുമെന്നും മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്തിൽ  ബിൽ കുടിശ്ശികയിനത്തിൽ കഴിഞ്ഞ ഒരാഴ്ചക്കകം ജല വൈദ്യുതി മന്ത്രാലയത്തിന് പ്രവാസികളിൽ നിന്ന് ലഭിച്ചത് ഏഴ് ലക്ഷത്തോളം ദീനാർ. ബിൽ കുടിശ്ശിക അടക്കാത്ത പ്രവാസികൾക്ക് നാട്ടിൽ പോകുന്നതിന് വിലക്ക് ഏർപ്പെടുത്താനുള്ള തീരുമാനം നടപ്പാക്കിയ ശേഷമാണ് ഇത്രയും തുക മന്ത്രാലയത്തിന് പിരിച്ചെടുക്കാൻ കഴിഞ്ഞത്. ഗഡുക്കളായി പണം അടക്കാൻ സ്വദേശികൾക്ക് അനുവദിച്ച ഇളവ് ഒരു പ്രവാസിക്കും ഇത് വരെ അനുവദിച്ചിട്ടില്ലെന്നും മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.

തവണ വ്യവസ്ഥയിൽ കുടിശ്ശിക അടക്കാനുള്ള സൗകര്യം പ്രവാസികൾക്ക് ബാധമാക്കുന്നത് പഠിക്കാൻ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഒരു  സ്വദേശിയുടെ ജാമ്യത്തിൽ ആയിരിക്കും ഈ സൗകര്യം അനുവദിക്കുക. അതേസമയം ബേങ്കുകൾ, മാനവ ശേഷി സമിതി, സാമൂഹിക ക്ഷേമ മന്ത്രാലയം എന്നിവയുൾപ്പെടെ രാജ്യത്തെ മറ്റ് നിരവധി സ്ഥാപനങ്ങളുമായി ബിൽ പേയ്‌മെന്റ് സംവിധാനങ്ങളെ ബന്ധിപ്പിക്കാൻ മന്ത്രാലയം പദ്ധതിയിടുന്നുണ്ട്.

ഈ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ഇടപാടുകൾ പൂർത്തിയാക്കുന്നതിന് ബിൽ കുടിശ്ശിക അടച്ചു തീർക്കൽ നിബന്ധനയാക്കുമെന്നും മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.

ഇബ്രാഹിം വെണ്ണിയോട്

Latest