Connect with us

Kerala

കേന്ദ്ര ബജറ്റില്‍ സില്‍വര്‍ലൈന്‍ ഇടം പിടിക്കുമോ?; എയിംസ്, റെയില്‍ പാത ഇരട്ടിപ്പിക്കല്‍, പ്രവാസി പുനരധിവാസ പാക്കേജില്‍ പ്രതീക്ഷയര്‍പ്പിച്ച് കേരളം

നാണ്യവിളകള്‍ക്കുള്ള പ്രത്യേക സഹായവും,റബ്ബര്‍ താങ്ങുവിലയും ബജറ്റില്‍ കേരളം പ്രതീക്ഷിക്കുന്നു

Published

|

Last Updated

തിരുവനന്തപുരം |  സംസ്ഥാന സര്‍ക്കാറിന്റെ സ്വപ്നപദ്ധതിയായ സില്‍വര്‍ ലൈന്‍ കേന്ദ്ര ബജറ്റില്‍ ഉള്‍പ്പെടുത്തുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്. ബജറ്റില്‍ സില്‍വര്‍ ലൈന്‍ ഇടംപിടിച്ചാല്‍ മറ്റ് നിലവിലെ എതിര്‍പ്പുകള്‍ മറികടക്കാനാകുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കരുതുന്നു.

റയില്‍വേ പാത ഇരട്ടിപ്പിക്കലും എയിംസും സംസ്ഥാനത്തിന്റെ പ്രതീക്ഷാ പട്ടികയിലുണ്ട്. കണ്ണൂരില്‍ ആയുര്‍വേദ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രഖ്യാപിക്കണമെന്നും രാഷ്ട്രീയ ആരോഗ്യ നിധിയില്‍ മലബാര്‍ ക്യാന്‍സര്‍ സെന്ററിനെ ഉള്‍പ്പെടുത്തണമെന്നും കേന്ദ്ര ധനമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

തിരികെയെത്തുന്ന പ്രവാസികള്‍ക്കായുള്ള പ്രത്യേക പുനരധിവാസ പാക്കേജും, നാണ്യവിളകള്‍ക്കുള്ള പ്രത്യേക സഹായവും,റബ്ബര്‍ താങ്ങുവിലയും ബജറ്റില്‍ കേരളം പ്രതീക്ഷിക്കുന്നു.

ബജറ്റിന് മുന്നോടിയായി സാമ്പത്തിക സര്‍വേ ഇന്നലെ പാര്‍ലമെന്റിന് മുന്നില്‍ വച്ചിരുന്നു. കടമെടുപ്പ് പരിധി ഉയര്‍ത്തണം തുടങ്ങിയ ആവശ്യങ്ങളില്‍ ബജറ്റില്‍ അനുകൂല നിലപാടുണ്ടായാല്‍ കേരളം അടക്കം സംസ്ഥാനങ്ങള്‍ക്ക് ഗുണകരമാകും.

ആരോഗ്യം, കാര്‍ഷിക മേഖല, വ്യവസായം, തൊഴില്‍, വിദ്യാഭ്യാസം, വിനോദസഞ്ചാരം തുടങ്ങി സമസ്ത മേഖലകളും കൊവിഡില്‍ തകര്‍ച്ചയുടെ വക്കിലാണ്. അടിസ്ഥാന സൗകര്യ വികസനം അടക്കം ആരോഗ്യമേഖലയില്‍ കൂടുതല്‍ നിക്ഷേപത്തിന് കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിതരാണ്. സ്വകാര്യ മേഖലയുടെ കൂടി പങ്കാളിത്തത്തോടെ ആധുനിക ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കാനുള്ള നടപടികള്‍ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷ.റയില്‍വെ വികസനത്തിനായുള്ള പദ്ധതികളും നിര്‍ണായകമാണ്. പാതകള്‍ ഇരട്ടിപ്പിക്കല്‍, വൈദ്യുതീകരണം തുടങ്ങിയവയില്‍ കൂടുതല്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ദേശീയ പാത വികസനത്തിനും ബജറ്റില്‍ പ്രാമുഖ്യം നല്‍കിയേക്കും