Kerala
വന്യജീവി ആക്രമണം; സര്‍ക്കാരിനെതിരെ തലശ്ശേരി ആര്‍ച്ച് ബിഷപ്പ്
വന്യജീവികള്‍ മനുഷ്യര്‍ക്കും വളര്‍ത്തു മൃഗങ്ങള്‍ക്കുമെതിരെ നടത്തുന്ന ആക്രമണങ്ങള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാരിന് കഴിയുന്നില്ല.

കണ്ണൂര്‍ | വന്യജീവി ആക്രമണത്തില്‍ സര്‍ക്കാരിനെതിരെ തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. വന്യജീവികള്‍ മനുഷ്യര്‍ക്കും വളര്‍ത്തു മൃഗങ്ങള്‍ക്കുമെതിരെ നടത്തുന്ന ആക്രമണങ്ങള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാരിന് കഴിയുന്നില്ല.
ഫെന്‍സിങ് തകര്‍ന്നത് പരിഹരിക്കാന്‍ നടപടിയില്ല.
ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും കണ്ണൂരില്‍ കാട്ടാന നശിപ്പിച്ച കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ച ശേഷം ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.
---- facebook comment plugin here -----