Kerala
കാട്ടാനകളെ വെടിവച്ചു കൊല്ലും; വിവാദ പ്രസ്താവനയുമായി കോണ്‍ഗ്രസ് നേതാവ്
'ആനയുടെ തിരുനെറ്റിക്ക് വെടിവക്കുന്നവര്‍ കര്‍ണാടകയിലും തമിഴ്‌നാട്ടിലുമുണ്ട്. നിയമവിരുദ്ധമായാണെങ്കിലും വേട്ടക്കാരെ കൊണ്ടുവരും.'

ഇടുക്കി | ഇടുക്കിയില്‍ കാട്ടാനകളെ വെടിവച്ചു കൊല്ലുമെന്ന പ്രസ്താവനയുമായി കോണ്‍ഗ്രസ് നേതാവ്. ഡി സി സി പ്രസിഡന്റ് സി പി മാത്യുവാണ് വിവാദ പ്രസ്താവന നടത്തിയത്.
കാട്ടാന ശല്യത്തിന് അടിയന്തര നടപടി കൈക്കൊള്ളാന്‍ സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ വെടിവച്ചു കൊല്ലുമെന്നാണ് മാത്യു ഭീഷണി മുഴക്കിയത്. ആന ശല്യം പരിഹരിക്കാന്‍ ചര്‍ച്ചയല്ല, നടപടിയാണ് വേണ്ടത്.
ആനയുടെ തിരുനെറ്റിക്ക് വെടിവക്കുന്നവര്‍ കര്‍ണാടകയിലും തമിഴ്‌നാട്ടിലുമുണ്ട്. നിയമവിരുദ്ധമായാണെങ്കിലും വേട്ടക്കാരെ കൊണ്ടുവരുമെന്നും മാത്യു പറഞ്ഞു.
---- facebook comment plugin here -----