Connect with us

Health

ചായയോ കാപ്പിയോ ഏതാണ് നല്ലത്?

മാനസികവും ശാരീരികവുമായ ഊർജ്ജം വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് കാപ്പി അനുയോജ്യമാണ്, അതേസമയം ആൻ്റിഓക്‌സിഡൻ്റ് കഴിക്കുന്നതിനും വിശ്രമിക്കുന്നതിനും മുൻഗണന നൽകുന്നവർക്ക് ചായ അത്യുത്തമമാണ്.

Published

|

Last Updated

രാവിലെ ചായയോ കാപ്പിയോ കിട്ടിയില്ലെങ്കില്‍ ആ ദിവസം തന്നെ ശരിയാവാത്ത പലരുമുണ്ട്.
ചായയാണോ കാപ്പിയാണോ നല്ലതെന്ന് ചോദിച്ചാല്‍ അവനവന്‍റെ ഇഷ്ടപാനീയത്തിന്‍റെ പക്ഷം പിടിച്ചാവും ഓരോരുത്തരും‌ മറുപടി പറയുക‌. അതിനാല്‍ കാപ്പിയുടെയും ചായയുടെയും ഗുണങ്ങൾ, സാധ്യതയുള്ള പോരായ്മകൾ, അതിനെതിരേയുള്ള സംരക്ഷണ നടപടികൾ എന്നിവ ഉൾപ്പെടെയുള്ള സമതുലിതമായ താരതമ്യമായാലോ?

കാപ്പിയുടെ പ്രയോജനങ്ങൾ:

  • ബുദ്ധിയെ ഉണര്‍ത്തും‌
  • തലച്ചോറിന്‍റെ ഏകാഗ്രതവര്‍ദ്ധിപ്പിക്കും
  • ശാരീരിക പ്രകടനങ്ങളും‌ മെച്ചപ്പെടുത്തും‌
  •  ഞരമ്പുകളെ സജീവമാക്കും.
  • ഹൃദയാരോഗ്യം കാത്തു സൂക്ഷിക്കും‌

ഇനി പോരായ്മകൾ നോക്കാം:

  • ഉറക്കം വരാതെ തടയും. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ അതിന്‍റെ അസ്വസ്ഥത കാണും.
  • ഉത്കണ്ഠയും വിറയലുമുണ്ടാകാം
  • ഹൃദയമിടിപ്പും രക്തസമ്മർദ്ദവും വർദ്ധിക്കും
  •  ശരീരത്തിലെ ജലാംശം കുറഞ്ഞു നിർജ്ജലീകരണം സംഭവിക്കാം.

പോരായ്മകള്‍ കാരണമുള്ള പ്രശ്നങ്ങള്‍ക്കുള്ള പ്രതിവിധികള്‍ നോക്കാം :

  • മിതമായ അളവിൽ കഴിക്കുക ഒരു ദിവസം നാല് കപ്പിലേറെ കഴിക്കരുത്
  • മറ്റ് ഉത്തേജകങ്ങളുമായി കലർത്തുന്നത് ഒഴിവാക്കുക
  • റോബസ്റ്റ ബീൻസിനേക്കാൾ അറബിക്ക എന്നയിനം‌ തിരഞ്ഞെടുക്കുക
  • പഞ്ചസാര, ക്രീം തുടങ്ങിയ ചേരുവകള്‍ അമിതമാകാതെ ശ്രദ്ധിക്കുക

ഇനി ചായയുടെ പ്രയോജനങ്ങൾ നോക്കാം:

  • ഉയർന്ന തോതിൽ ആൻ്റിഓക്‌സിഡൻ്റ് അടങ്ങിയതാണ് ചായ
  •  വയറെരിച്ചില്‍ തടയും‌
  • ഹൃദയാരോഗ്യത്തിന് നല്ലതാണ്
  • സ്ഥിരമായി ചായ കുടിക്കുന്നതിലൂടെ കാൻസർ പ്രതിരോധം വര്‍ദ്ധിക്കുമെന്നും പറയുന്നു
  • ഇരുമ്പ് ആഗിരണത്തോത് കുറയ്ക്കും

ഇനി ചായയുടെ പോരായ്മകൾ നോക്കാം:

  • അമിതമായ ഉപഭോഗശീലം വളര്‍ത്തി അടിമയാക്കാന്‍ സാദ്ധ്യതയുണ്ട്. അത് അമിതഭാരത്തിലേക്ക് നയിച്ചേക്കാം.
  • കഴിക്കുന്ന മരുന്നുകളുമായി സംവേദനത്തിനുള്ള സാദ്ധ്യതയുണ്ട്. ചിലയിനം മരുന്നുകള്‍ കഴിക്കുമ്പോള്‍ ചായക്ക് വിലക്ക് കൊടുക്കാറുണ്ട്. മിതമായ അളവിൽ കഴിക്കുകയെന്നതാണ് ഇവിടെയും ചെയ്യാനുള്ളത്.
  • ദിവസം 3 മുതൽ 5 വരെ കപ്പുകള്‍ എന്ന രീതിയില്‍ നിയന്ത്രണം എര്‍പ്പെടുത്തുക. ബോട്ടില്‍ഡ് ചായ തിരഞ്ഞെടുക്കുക.
  • കഴിക്കുന്ന ചായയിലെ കഫീൻ ശതമാനത്തെത്തെക്കുറിച്ച് അറിഞ്ഞിരിക്കുക
  • പോഷകങ്ങളുടെ ആഗിരണം വർദ്ധിപ്പിക്കുന്നതിന് പാലോ നാരങ്ങയോ ചേർക്കുന്നത് പരിഗണിക്കുക.

കാപ്പിയ്ക്കും ചായയ്ക്കും സവിശേഷമായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. മാനസികവും ശാരീരികവുമായ ഊർജ്ജം വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് കാപ്പി അനുയോജ്യമാണ്. അതേസമയം ആൻ്റിഓക്‌സിഡൻ്റ് കഴിക്കുന്നതിനും വിശ്രമിക്കുന്നതിനും മുൻഗണന നൽകുന്നവർക്ക് ചായ അത്യുത്തമമാണ്. രണ്ട് പാനീയങ്ങൾക്കും മിതത്വം പ്രധാനമാണ്.