Connect with us

Kerala

പുതിയ സ്‌കൂള്‍ കെട്ടിടങ്ങള്‍ പണിയും; കുട്ടികള്‍ക്ക് ലോകനിലവാരത്തിലുള്ള അറിവും സൗകര്യവും ലഭ്യമാക്കും: മന്ത്രി ശിവന്‍കുട്ടി

പത്തനംതിട്ട കോട്ടാങ്ങല്‍ സര്‍ക്കാര്‍ എല്‍ പി സ്‌കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.

Published

|

Last Updated

കോട്ടാങ്ങല്‍ സര്‍ക്കാര്‍ എല്‍ പി സ്‌കൂള്‍ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിക്കുന്നു.

പത്തനംതിട്ട | പുതിയ കെട്ടിടങ്ങള്‍ക്കൊപ്പം കുട്ടികള്‍ക്ക് ലോകനിലവാരത്തിലുള്ള അറിവും സൗകര്യവും ലഭ്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി വി ശിവന്‍കുട്ടി. പത്തനംതിട്ട കോട്ടാങ്ങല്‍ സര്‍ക്കാര്‍ എല്‍ പി സ്‌കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.

അക്കാദമിക നിലവാരം ഉറപ്പാക്കാന്‍ ഒന്നാം ക്ലാസ് മുതല്‍ 10 വരെ സബ്ജക്ട് മിനിമം പദ്ധതി വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കിയിട്ടുണ്ട്. പാഠപുസ്തകങ്ങള്‍ കാലാനുസൃതമായി പരിഷ്‌കരിച്ചു. ഭരണഘടനയുടെ ആമുഖം പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തി. ലാപ്‌ടോപ്പുകളും ഹൈടെക് ലാബുകളും സ്‌കൂളുകളെ സാങ്കേതിക വിദ്യയിലും മുന്നിലെത്തിച്ചു. 2000 ഹൈസ്‌കൂളുകളിലായി 7,000ത്തോളം റോബോട്ടിക് ലാബുകള്‍ സജ്ജീകരിച്ചു.

ഭിന്നശേഷി കുട്ടികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ ഇന്‍ക്ലൂസീവ് സ്‌പോര്‍ട്‌സ് മാനുവല്‍, ഗോത്രമേഖലയിലെ കുട്ടികള്‍ക്കായി കിനാവ് പദ്ധതി എന്നിവ നടപ്പിലാക്കി. പ്രീ-പ്രൈമറി സ്‌കൂളുകളെ ‘വര്‍ണക്കൂടാരം’ പദ്ധതിയിലൂടെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തി. കിഫ്ബി വഴി 600 ല്‍ അധികം സ്‌കൂള്‍ കെട്ടിടങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയതായും മന്ത്രി പറഞ്ഞു.

 

---- facebook comment plugin here -----

Latest