Connect with us

Business

2025 സാമ്പത്തിക വര്‍ഷത്തില്‍ 39.5 ശതമാനം അറ്റാദായ വളര്‍ച്ച നേടി ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ്

ഡോ. ഷംഷീര്‍ വയലില്‍ ചെയര്‍മാനും സി ഇ ഒയുമായ ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ് പ്രാദേശിക വിപണിക്കനുസൃതമായി നടത്തിയ ഇടപെടലുകളും മറ്റു തന്ത്രപ്രധാനമായ പ്രവര്‍ത്തനങ്ങളുമാണ് വളര്‍ച്ചക്ക് അടിത്തറ പാകിയത്.

Published

|

Last Updated

അബൂദബി | മെനയിലെ പ്രമുഖ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആരോഗ്യ സേവനദാതാവായ ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ് മികച്ച വളര്‍ച്ച രേഖപ്പെടുത്തി വാര്‍ഷിക സാമ്പത്തിക ഫലങ്ങള്‍ പ്രഖ്യാപിച്ചു. ഡിസംബര്‍ 31ന് അവസാനിച്ച 12 മാസകാലയളവിലെ ഓഡിറ്റ് ചെയ്യാത്ത പ്രാഥമിക സാമ്പത്തിക ഫലങ്ങളില്‍ ഗ്രൂപ്പിന്റെ വരുമാനം പ്രതിവര്‍ഷം 9.8 ശതമാനം വര്‍ധിച്ച് 5,501 മില്യണ്‍ ദിര്‍ഹമായി (135.7 ബില്യണ്‍ രൂപ). അതേസമയം, ആകെ രോഗി സന്ദര്‍ശന നിരക്ക് 8.4 ശതമാനം വര്‍ധിച്ച് ഏഴ് മില്യണ്‍ കവിഞ്ഞു.

ഇ ബി ഐ ടി ഡി എ (EBITDA) 19.9 ശതമാനം ഉയര്‍ന്ന് 1,089 മില്യണ്‍ ദിര്‍ഹമായി (26.9 ബില്യണ്‍ രൂപ). 2024 ലെ 18.1 ശതമാനത്തില്‍ നിന്ന് മാര്‍ജിന്‍ 19.8 ശതമാനമായാണ് വളര്‍ന്നത്.

അറ്റാദായം 39.5 ശതമാനം ഉയര്‍ന്ന് 503 മില്യണ്‍ ദിര്‍ഹത്തിലെത്തി (12.4 ബില്യണ്‍ രൂപ). അറ്റാദായ മാര്‍ജിന്‍ 9.1 ശതമാനമായി മെച്ചപ്പെട്ടു. 2025 നാലാം പാദത്തില്‍ ശക്തമായ പ്രകടനത്തിലൂടെ അറ്റാദായം 159.9 ശതമാനമാണ് വളര്‍ന്നത്.

ഇന്‍പേഷ്യന്റ്, ഔട്ട്‌പേഷ്യന്റ് നിരക്ക് യഥാക്രമം 11.7 ശതമാനം, 8.3 ശതമാനം ആയി വര്‍ധിച്ചു. ഗ്രൂപ്പിന്റെ പ്രധാന ആസ്തികളായ ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റി, മെഡിയോര്‍ ഹോസ്പിറ്റല്‍ അബൂദബി, ബുര്‍ജീല്‍ ഹോസ്പിറ്റല്‍ അബൂദബി, ലൈഫ് കെയര്‍ ഹോസ്പിറ്റല്‍ മുസഫ എന്നിവയിലൂടെ 89,700-ലധികം ശസ്ത്രക്രിയകള്‍ നടത്തി.

ഡോ. ഷംഷീര്‍ വയലില്‍ ചെയര്‍മാനും സി ഇ ഒയുമായ ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ് പ്രാദേശിക വിപണിക്കനുസൃതമായി നടത്തിയ ഇടപെടലുകളും, മേഖലക്ക് പുറത്ത് ഗ്രൂപ്പിന്റെ സാന്നിധ്യം വളര്‍ത്തുന്നതിനായി നടത്തിയ മറ്റു തന്ത്രപ്രധാനമായ പ്രവര്‍ത്തനങ്ങളുമാണ് വളര്‍ച്ചക്ക് അടിത്തറ പാകിയത്.

‘ആരോഗ്യ മേഖലയിലെ നേതൃത്വം, സംയോജിത പരിചരണ ശൃഖല എന്നിവയില്‍ ബുര്‍ജീല്‍ നടത്തിയ നിക്ഷേപവും, സങ്കീര്‍ണ പരിചരണത്തിന് വന്‍തോതിലുണ്ടായ ആവശ്യവും, രാജ്യത്തിന്റെ ആരോഗ്യസംരക്ഷണ മുന്‍ഗണനകളോട് ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിച്ചതും വളര്‍ച്ചക്ക് സഹായകരമായി. ബുര്‍ജീലിന്റെ വിപണികളിലുടനീളം ഉയര്‍ന്ന നിലവാരമുള്ള ആരോഗ്യ സേവനങ്ങളും ഓഹരിയുടമകള്‍ക്ക് സുസ്ഥിരമായ ദീര്‍ഘകാല മൂല്യവും നല്‍കാന്‍ പ്രതിജ്ഞാബദ്ധമാണ്.’- ഡോ. ഷംഷീര്‍ പറഞ്ഞു.

 

---- facebook comment plugin here -----

Latest