Connect with us

National

പുസ്തകം ഒരു രീതിയിലും പ്രസിദ്ധീകരിച്ചിട്ടില്ലെന്ന പെന്‍ഗ്വിന്‍ ബുക്‌സിന്റെ പ്രതികരണം പങ്കുവച്ച് നരവനെ; വിവാദം കത്തുന്നു

2023ല്‍ പുസ്തകം ആമസോണില്‍ നിന്ന് വാങ്ങാമെന്ന് കാണിച്ച് നരവനെ നല്‍കിയ ട്വീറ്റ് പുറത്തുവിട്ട് കോണ്‍ഗ്രസ്സ്. നരവനെയാണോ ആമസോണാണോ കള്ളം പറയുന്നതെന്ന് രാഹുല്‍ ഗാന്ധി.

Published

|

Last Updated

ന്യൂഡല്‍ഹി | ‘ഫോര്‍ സ്റ്റാര്‍സ് ഓഫ് ഡെസ്റ്റിനി’ എന്ന തന്റെ പുസ്തകവുമായി ബന്ധപ്പെട്ട വിവാദത്തില്‍ ആദ്യമായി പ്രതികരണം നടത്തി കരസേനാ മുന്‍ മേധാവി ജനറല്‍ എം എം നരവനെ. പുസ്തകം ഇതുവരെ ഒരു രീതിയിലും പ്രസിദ്ധീകരിച്ചിട്ടില്ലെന്ന പെന്‍ഗ്വിന്‍ ബുക്‌സിന്റെ പ്രതികരണം നരവനെ പങ്കുവെച്ചു.

പുസ്തകം ഇതുവരെ അച്ചടിക്കുകയോ ഡിജിറ്റല്‍ രൂപത്തില്‍ പോലും വിതരണം ചെയ്യുകയോ ചെയ്തിട്ടില്ലെന്നാണ് പ്രസാധകരായ പെന്‍ഗ്വിന്‍ ബുക്‌സിന്റെ വിശദീകരണം. കേന്ദ്ര പ്രതിരോധ മന്ത്രാലയം അനുമതി നല്‍കാത്ത പുസ്തകത്തിന്റെ പകര്‍പ്പ് പുറത്ത് വന്നത് എങ്ങനെ എന്നതില്‍ ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്‍ അന്വേഷണം ആരംഭിച്ചിരിക്കേയാണ് പെന്‍ഗ്വിന്‍ ബുക്‌സിന്റെ പ്രതികരണം. നരവനെയുടെ പുസ്തകത്തിന്റെ പതിപ്പ് പുറത്തായതില്‍ ഗൂഢാലോചനയുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. പകര്‍പ്പുകള്‍ പുറത്തുവന്നതില്‍ ആസൂത്രിത ശ്രമമുണ്ടായി എന്നാണ് സ്‌പെഷ്യല്‍ സെല്‍ വ്യക്തമാക്കുന്നത്. ുസ്തകത്തിന്റെ ഹാര്‍ഡ് കോപ്പി രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ പദര്‍ശിപ്പിച്ചതും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ചൈനീസ് സംഘര്‍ഷവുമായി ബന്ധപ്പെട്ട വിഷയം രാഹുല്‍ സഭയില്‍ പരാമര്‍ശിച്ചതിനു പിന്നാലെയാണ് ഇതിന്റെ പി ഡി എഫ് വ്യാപകമായി പ്രചരിച്ചത്. പ്രസാധകര്‍ പുസ്തകം പുറത്തിറക്കിയിട്ടില്ലെന്ന് പറയുമ്പോള്‍ രാഹുല്‍ ഗാന്ധി ഏത് പുസ്തകമാണ് ഉയര്‍ത്തിയതെന്ന് ബി ജെ പി ചോദിക്കുന്നു. രാഹുലിനെതിരെ കടുത്ത നടപടി വേണമെന്നും ബി ജെ പി എം പി. നിഷികാന്ത് ദുബേ ആവശ്യപ്പെട്ടു.

അതിനിടെ, 2023ല്‍ പുസ്തകം ആമസോണില്‍ നിന്ന് വാങ്ങാമെന്ന് കാണിച്ച് നരവനെ നല്‍കിയ ട്വീറ്റ് കോണ്‍ഗ്രസ്സ് പുറത്തുവിട്ടു. നരവനെയാണോ ആമസോണാണോ കള്ളം പറയുന്നതെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു.

---- facebook comment plugin here -----

Latest