Connect with us

National

മണിപ്പൂര്‍ വീണ്ടും അശാന്തം; അഞ്ച് ദിവസത്തേക്ക് കര്‍ഫ്യു, ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തി

അക്രമികള്‍ വീടുകള്‍ക്ക് തീയിടാനും ഗ്രാമവാസികള്‍ രാത്രിയോടെ പലായനം ചെയ്യാനും തുടങ്ങിയതോടെയാണ് സുരക്ഷാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.

Published

|

Last Updated

ഇംഫാല്‍ |  അക്രമ സംഭവങ്ങള്‍ വര്‍ധിച്ചതോടെ മണിപ്പൂരിലെ ഉഖ്റുല്‍ ജില്ലയില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി ആയുധധാരികളായ അക്രമികള്‍ വീടുകള്‍ക്ക് തീയിടാനും ഗ്രാമവാസികള്‍ രാത്രിയോടെ പലായനം ചെയ്യാനും തുടങ്ങിയതോടെയാണ് സുരക്ഷാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ജില്ലയില്‍ അഞ്ച് ദിവസത്തേക്ക് കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവെക്കുകയും ചെയ്തു.

തിങ്കളാഴ്ച രാത്രി ആയുധധാരികളായ അക്രമികള്‍ വീടുകള്‍ക്ക് തീയിടുകയായിരുന്നു. ഇതോടെ ഗ്രാമവാസികള്‍ അയല്‍ ജില്ലയായ കാംഗ്‌പോക്പിയിലേക്ക് പലായനം ചെയ്തു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് സുരക്ഷാസേനയെ വിന്യസിച്ചതായി അധികൃതര്‍ വ്യക്തമാക്കി.

ശനിയാഴ്ച രാത്രി ലിത്തന്‍ ഗ്രാമത്തിലുള്ളവര്‍ നാഗാ വിഭാഗത്തില്‍പ്പെട്ട ഒരാളെ ആക്രമിച്ചിരുന്നു. തുടര്‍ന്നാണ് ആക്രമണങ്ങള്‍ പൊട്ടിപ്പുറപ്പെട്ടതെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

---- facebook comment plugin here -----

Latest