Kerala
മകനൊടൊപ്പം എംഡിഎംഎയുമായി പിടിയിലായ കേസില്‍ ജാമ്യത്തിലിറങ്ങിയ അഭിഭാഷക മരിച്ച നിലയില്‍
സത്യമോളെയും മകന്‍ സൗരവ്ജിത്തിനെയും കഴിഞ്ഞ ഒക്ടോബറിലാണ് ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും പുന്നപ്ര പോലീസും ചേര്‍ന്ന് എംഡിഎംഎയുമായി പിടികൂടിയത്
ആലപ്പുഴ | എംജിഎംഎയുമായി പിടികൂടിയ കേസില്‍ ജാമ്യത്തിലിറങ്ങിയ അഭിഭാഷകയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അമ്പലപ്പുഴ സ്വദേശിനി അഡ്വ. സത്യമോള്‍ (46) ആണ് മരിച്ചത്.ലഹരി കേസില്‍ ജാമ്യം ലഭിച്ച് ജയിലില്‍ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെയാണ് ഇവരെ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ മകനാണ് സത്യമോളുടെ മൃതദേഹം ആദ്യം കണ്ടത്.
സത്യമോളെയും മകന്‍ സൗരവ്ജിത്തിനെയും കഴിഞ്ഞ ഒക്ടോബറിലാണ് ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും പുന്നപ്ര പോലീസും ചേര്‍ന്ന് എംഡിഎംഎയുമായി പിടികൂടിയത്. ഇരുവരും ആലപ്പുഴയില്‍ കാറില്‍ യാത്രചെയ്യുന്നതിനിടെ പറവൂര്‍ ജംങ്ഷനില്‍ എക്സൈസ് സംഘവും പോലീസും ചേര്‍ന്ന് തടഞ്ഞിരുന്നു. ഇവരുടെ വാഹനത്തില്‍ നിന്ന് ലഹരി കണ്ടെടുത്തതിന് പിന്നാലെ വീട്ടില്‍ പരിശോധന നടത്തി. ഇവിടെ നിന്നാണ് ലഹരിശേഖരം പിടികൂടിയത്.
കരുനാഗപ്പള്ളി കുടുംബക്കോടതിയില്‍ അഭിഭാഷകയായി ജോലി ചെയ്തുവരികയായിരുന്നു സത്യമോള്‍.സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു




