National
അജിത് പവാറിന്റെ മരണം; ദുരൂഹത ആരോപിച്ച് അനന്തരവന്‍ രോഹിത് പവാര്‍
വിമാനത്തില്‍ കൂടുതല്‍ ഇന്ധന ടാങ്കുകള്‍ ശേഖരിച്ച് ബോംബിന് സമാനമാക്കിയിരുന്നു. ഇതാണ് വിമാനം പലവട്ടം പൊട്ടിത്തെറിക്കാന്‍ ഇടയാക്കിയത്.
ന്യൂഡല്‍ഹി | മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായിരുന്ന അജിത് പവാര്‍ സഞ്ചരിച്ച വിമാനം തകര്‍ന്നതില്‍ ഗൂഢാലോചന ആരോപിച്ച് അനന്തരവനും എന്‍ സി പി (എസ് പി) എം എല്‍ എയുമായ രോഹിത് പവാര്‍. അപകടമുണ്ടായ ദിവസം പൂനെയില്‍ നിന്ന് കാറില്‍ ബരാമതിയില്‍ വരാനായിരുന്നു അജിത് പവാര്‍ തീരുമാനിച്ചിരുന്നത്. വാഹനവ്യൂഹം നീങ്ങിത്തുടങ്ങിയതുമാണ്. വാഹനത്തില്‍ അജിത് പവാര്‍ കയറാതിരുന്നത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കണമെന്ന് രോഹിത് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പൈലറ്റിനെ മാറ്റിയതിലും സംശയമുണ്ട്. അദ്ദേഹം കയറിയ വിമാനത്തിന്റെ പൈലറ്റ് സുമിത് കപൂര്‍ മദ്യപിച്ചിരുന്നോ എന്നതും അന്വേഷണ വിധേയമാക്കണം. നേരത്തെ കപൂറിന് ഇക്കാര്യത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും രോഹിത് പവാര്‍ പറഞ്ഞു.
അപകടം നടന്ന ബരാമതിയിലെ റണ്‍വേ 29 ഏറ്റവും സുരക്ഷിതമാണ്. ഇവിടെ ലാന്‍ഡ് ചെയ്യാന്‍ രണ്ടുതവണ ആവശ്യപ്പെട്ടിട്ടും പൈലറ്റ് റണ്‍വേ 11നായി നിര്‍ബന്ധം പിടിച്ചതും ദുരൂഹമാണ്. വിമാനത്തില്‍ കൂടുതല്‍ ഇന്ധന ടാങ്കുകള്‍ ശേഖരിച്ച് ബോംബിന് സമാനമാക്കിയിരുന്നു. ഇതാണ് വിമാനം പലവട്ടം പൊട്ടിത്തെറിക്കാന്‍ ഇടയാക്കിയത്. വിമാനത്തിന്റെ ട്രാന്‍സ്പോണ്ടര്‍ ഒരു മിനുട്ട് മുമ്പ് ഓഫ് ചെയ്തിരുന്നു. മുന്നറിയിപ്പ് സംവിധാനം പ്രവര്‍ത്തിച്ചതുമില്ല. പ്രകടിപ്പിക്കുന്നുണ്ട്.
വിമാനത്തിന്റെ ബ്ലാക്ക് ബോക്സിനെ കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ അജിത് പവാറിന്റെ കുടുംബത്തെ അനുവദിക്കണമെന്നും രോഹിത് പവാര്‍ ആവശ്യപ്പെട്ടു. വിമാനക്കമ്പനിയായ വി എസ് ആര്‍ വെന്‍ച്വേഴ്സ് അന്വേഷണത്തെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുണ്ട്. അന്വേഷണം മന്ദഗതിയിലാണ് നീങ്ങുന്നത്. കൃത്രിമങ്ങള്‍ നടക്കുന്നതിന് മുമ്പ് ഈ കമ്പനിയുമായുള്ള കരാറുകല്‍ സര്‍ക്കാര്‍ റദ്ദാക്കണമെന്നും രോഹിത് പവാര്‍ ആവശ്യപ്പെട്ടു.
ഇക്കഴിഞ്ഞ ജനുവരി 28നുണ്ടായ വിമാനാപകടത്തിലാണ് അജിത് പവാര്‍ മരിച്ചത്. സ്വന്തം മണ്ഡലമായ ബാരാമതിയിലേക്ക് യാത്ര ചെയ്യുന്നതിനിടെ അദ്ദേഹം സഞ്ചരിച്ച ചാര്‍ട്ടേഡ് വിമാനം തകര്‍ന്ന് വീഴുകയായിരുന്നു. അപകടത്തില്‍ അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥനും ഫ്ളൈറ്റ് ക്രൂവുമുള്‍പ്പെടെ മറ്റ് നാലുപേരും മരിച്ചിരുന്നു.



