Saudi Arabia
തീര്‍ത്ഥാടകരുടെ ക്ഷേമം ഹജ്ജ് കോണ്‍ഫറന്‍സില്‍ ചര്‍ച്ച ചെയ്തു
സഊദി വിഷന്‍ 2030 പ്രകാരം സുരക്ഷിതവും തടസ്സമില്ലാത്തതുമായ തീര്‍ത്ഥാടനം ഉറപ്പാക്കുക എന്നതാണ് ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രി ഫഹദ് അല്‍ ജലാജെല്‍
മക്ക | ജിദ്ദയിലെ സൂപ്പര്‍ഡോമില്‍ ‘മക്ക മുതല്‍ ലോകമെങ്ങും’ എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന അഞ്ചാമത് ഹജ്ജ് കോണ്‍ഫറന്‍സില്‍ 2026 ഹജ്ജ് കര്‍മ്മങ്ങള്‍ക്കായി പുണ്യഭൂമിയിലെത്തുന്ന തീര്‍ത്ഥാടകരുടെ ക്ഷേമത്തെക്കുറിച്ച് സഊദി ആരോഗ്യ മന്ത്രി ചര്‍ച്ച ചെയ്തതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
സഊദി വിഷന്‍ 2030 പ്രകാരം സുരക്ഷിതവും തടസ്സമില്ലാത്തതുമായ തീര്‍ത്ഥാടനം ഉറപ്പാക്കുക എന്നതാണ് ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രി ഫഹദ് അല്‍ ജലാജെല്‍ പറഞ്ഞു,’ദര്‍ശനത്തില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേക്ക്: തീര്‍ത്ഥാടകരെ സേവിക്കുന്നതില്‍ സംയോജിത മേഖലകള്‍’ എന്ന സെഷനില്‍ സംസാരിച്ച മന്ത്രി തീര്‍ത്ഥാടകരുടെ ക്ഷേമം അവരുടെ യാത്രയിലുടനീളം സംരക്ഷിക്കുന്നതിന് ആരോഗ്യ സംവിധാനത്തിന് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി
സ്‌പേഷ്യല്‍ അനലിറ്റിക്‌സ്, റിയല്‍-ടൈം ഡാറ്റ എന്നിവയുള്‍പ്പെടെയുള്ള നൂതന സാങ്കേതികവിദ്യകളുടെ സയാഹത്തോടെ ഹജ്ജ് സീസണിലുടനീളം തീര്‍ത്ഥാടകരുടെ ആരോഗ്യം നിരീക്ഷിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഈ വര്‍ഷവും തുടരും. പ്രതിരോധ നടപടികളുടെ ഭഗമായി പ്രതിരോധ കുത്തിവെപ്പുകള്‍ ഈ വര്‍ഷവും നിര്‍ബധനമാക്കിയിട്ടുണ്ട് . 2025 ലെ ഹജ്ജ് സീസണില്‍ രണ്ട് ലക്ഷത്തിലധികം തീര്‍ഥാടകര്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള മെഡിക്കല്‍ സേവനങ്ങളാണ് നല്‍കിയത്. 29ഓപ്പണ്‍-ഹാര്‍ട്ട് ശസ്ത്രക്രിയകളും 311 കാര്‍ഡിയാക് കത്തീറ്ററൈസേഷനും നല്‍കി.109,511 പേരാണ് ചികിത്സ തേടി ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളിലെത്തിയത്




