Connect with us

Saudi Arabia

സഹകരണം ശക്തിപ്പെടുത്തല്‍;നാല് ധാരാണാപത്രങ്ങളില്‍ ഒപ്പ് വെച്ച് സഊദിയും കുവൈത്തും

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ള ഏകോപന കൗണ്‍സിലിന്റെ മൂന്നാമത്തെ യോഗത്തിന് മന്ത്രിമാര്‍ സഹ-അധ്യക്ഷത വഹിച്ചു

Published

|

Last Updated

റിയാദ്  | സഊദി വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല ബിന്‍ അലി അല്‍-യഹ്യയുമായി റിയാദിലെ മന്ത്രാലയ ആസ്ഥാനത്ത് കൂടിക്കാഴ്ച നടത്തി, ഇരുരാജ്യങ്ങളും സഹകരണം വര്‍ധിപ്പിക്കുന്നതിനുള്ള വിഷയങ്ങളാണ് ചര്‍ച്ച ചെയ്തതെന്ന് സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ള ഏകോപന കൗണ്‍സിലിന്റെ മൂന്നാമത്തെ യോഗത്തിന് മന്ത്രിമാര്‍ സഹ-അധ്യക്ഷത വഹിച്ചു. തുടര്‍ന്ന്
സഊദിയും അല്‍രാജ്യമായ കുവൈത്തും സഹകരണ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നാല് ധാരണാ പത്രങ്ങളില്‍ ഒപ്പ് വെച്ചു

റേഡിയോ, ടെലിവിഷന്‍ മേഖലയിലെ സഹകരണത്തിനായുള്ള ഒരു ധാരണാപത്രത്തില്‍ സഊദി ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് മന്ത്രി അബ്ദുല്ല അല്‍-മഗ്ലൗത്തും കുവൈറ്റ് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയത്തിലെ അണ്ടര്‍സെക്രട്ടറി ഡോ. നാസര്‍ അഹമ്മദ് മുഹൈസനും, സാമ്പത്തിക, ആസൂത്രണ മേഖലയുമായി ബന്ധപ്പെട്ട ധാരണാപത്രത്തില്‍ സഊദി സാമ്പത്തിക, ആസൂത്രണ അന്താരാഷ്ട്ര സാമ്പത്തിക കാര്യ മന്ത്രാലയത്തിലെ അണ്ടര്‍സെക്രട്ടറി എഞ്ചിനീയര്‍ റാകന്‍ ട്രാബ്സോണിയും കുവൈറ്റ് എണ്ണ മന്ത്രാലയത്തിലെ അണ്ടര്‍സെക്രട്ടറി ഡോ. നിമര്‍ ഫഹദ് അല്‍-മാലിക് അല്‍-സബാഹും,ശാസ്ത്രം, സാങ്കേതികവിദ്യ, നവീകരണം എന്നീ മേഖലകളിലെ ധാരണാപത്രത്തില്‍ കിംഗ് അബ്ദുല്‍ അസീസ് സിറ്റി ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ വൈസ് പ്രസിഡന്റ് ഡോ. സിയാദ് അല്‍-റിമിയും കുവൈറ്റ് ധനകാര്യ മന്ത്രാലയത്തിലെ അണ്ടര്‍സെക്രട്ടറി അസില്‍ സുലൈമാന്‍ അല്‍-മുനൈഫിയും, പൊതു-സ്വകാര്യ പങ്കാളിത്ത മേഖലയിലെ സഹകരണത്തിനായുള്ള ധാരണാപത്രത്തില്‍ സഊദി നാഷണല്‍ സെന്റര്‍ ഫോര്‍ പ്രൈവറ്റൈസേഷന്റെ സിഇഒ മുഹന്നദ് ബസുദാനും കുവൈറ്റ് ധനകാര്യ മന്ത്രാലയത്തിന്റെ അണ്ടര്‍സെക്രട്ടറി അസില്‍ സുലൈമാന്‍ അല്‍ മുനൈഫിയും ഒപ്പുവച്ചു.

സഊദി ആഭ്യന്തര അസിസ്റ്റന്റ് മന്ത്രി ഡോ. ഹിഷാം അല്‍-ഫാലിഹ്, മീഡിയ അസിസ്റ്റന്റ് മന്ത്രി ഡോ. അബ്ദുല്ല അല്‍-മഗ്ലൗത്ത്,വിദേശകാര്യ മന്ത്രാലയത്തിന്റെ രാഷ്ട്രീയകാര്യ അണ്ടര്‍സെക്രട്ടറി അംബാസഡര്‍ ഡോ. സൗദ് അല്‍-സാതി,കുവൈത്തിലെ സഊദി അംബാസഡര്‍ സുല്‍ത്താന്‍ ബിന്‍ സാദ് ബിന്‍ ഖാലിദ് രാജകുമാരന്‍ എന്നിവര്‍ പങ്കെടുത്തു.

 

Latest