Connect with us

Business

മികച്ച വളർച്ചാനിരക്കുമായി ലുലു റീട്ടെയ്ൽ ; 2025ലെ ആദ്യ 9 മാസങ്ങളിലായി 53,220 കോടി രൂപയുടെ ( 6 ബില്യൺ ഡോളർ) വരുമാന നേട്ടം

ലോംങ്ങ്‌ടേം വളര്‍ച്ചാ സ്ട്രാറ്റജിയുടെ പ്രതിഫലനമാണ് ലുലുവിന്റെ മികച്ച പ്രകടനമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി

Published

|

Last Updated

അബുദാബി |  നൂതന ഹൈപ്പര്‍മാര്‍ക്കറ്റുകള്‍, ഉപഭോക്താക്കളുടെ മികച്ച സാന്നിദ്ധ്യം, ഇ കൊമേഴ്‌സ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലെ മികവ് എന്നിവയിലൂടെ ഉയര്‍ന്ന ലാഭവര്‍ധനവുമായി ലുലു റീട്ടെയ്ല്‍. മൂന്ന് സാമ്പത്തിക പാതങ്ങളിലുമായി 7.5 ശതമാനം ലാഭവര്‍ധനവ്, 1447 കോടി രൂപയുടെ (163 മില്യണ്‍ ഡോളര്‍) ലാഭം ലുലു റീട്ടെയ്ല്‍ നേടി.16806 കോടി രൂപയുടെ (1896 മില്യണ്‍ ഡോളര്‍) വരുമാനം മൂന്നാം സാമ്പത്തിക പാതത്തില്‍ ലഭിച്ചു. ഇക്കഴിഞ്ഞ 9 മാസത്തിനിടെ 53,220 കോടി രൂപയുടെ ( 6 ബില്യണ്‍ ഡോളര്‍) വരുമാനമാണ് ലഭിച്ചത്. എബിറ്റ്ഡ മാര്‍ജിന്‍ 5301 കോടി രൂപയായി (598 മില്യണ്‍ ഡോളര്‍) ഉയര്‍ന്നു. ജിസിസിയിലെ ലുലു സ്റ്റോറുകളിലും ഓണ്‍ലൈനിലും മികച്ച വില്‍പ്പന വളര്‍ച്ചയാണ് ഉള്ളത്. നിക്ഷേപകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ് ലുലു റീട്ടെയ്‌ലിന്റെ ഈ നേട്ടം.

ലോംങ്ങ്‌ടേം വളര്‍ച്ചാ സ്ട്രാറ്റജിയുടെ പ്രതിഫലനമാണ് ലുലുവിന്റെ മികച്ച പ്രകടനമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി വ്യക്തമാക്കി. അതിവേഗം വളരുന്ന പ്ലാറ്റ്‌ഫോമുകളായി ലുലുവിന്റെ ഇ കൊമേഴ്‌സ് ഓണ്‍ലൈന്‍ വിപണി മാറികഴിഞ്ഞു. മികച്ച റീട്ടെയ്ല്‍ വികസന നയമാണ് ലുലുവിന്റേത്. ഉപഭോകാതാക്കളുടെ ആവശ്യക്ത വിലയിരുത്തി നഗരാതിര്‍ത്തികളിലേക്കും സേവനം വര്‍ധിപ്പിക്കുകയാണ് ലുലു. ജിസിസിയില്‍ അടക്കം വിപുലമായ വികസന പദ്ധതികളാണ് ലുലു നടപ്പാക്കുന്നതെന്നും എം.എ യൂസഫലി പറഞ്ഞു.

മൂന്ന് വര്‍ഷത്തിനകം 50 പുതിയ സ്റ്റോറുകള്‍ കൂടി തുറക്കും

റീട്ടെയ്ല്‍ സേവനം കൂടുതല്‍ വിപുലമാക്കുന്നതിന്റെ ഭാഗമായി മൂന്ന് വര്‍ഷത്തിനകം 50 പുതിയ സ്റ്റോറുകള്‍ കൂടി ജിസിസിയില്‍ ലുലു തുറക്കും. മൂന്നാം സാമ്പത്തിക പാതത്തില്‍ മാത്രം ആറ് പുതിയ സ്റ്റോറുകളാണ് ലുലു തുറന്നത്. ഇതിന് പുറമേ ലോട്ട് അടക്കം വാല്യൂ കണ്‍സെപ്റ്റ് സ്റ്റോറുകളും ജിസിസിയില്‍ കൂടുതല്‍ വിപുലമാക്കാനുള്ള നീക്കത്തിലാണ് ലുലു.

അതിവേഗം വളരുന്ന ഇ കൊമേഴ്‌സ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍

മൂന്നാം സാമ്പത്തിക പാതത്തില്‍ 33.6 ശതമാനം അധികവളര്‍ച്ച ലുലു ഇ കൊമേഴ്‌സിനുണ്ട്. പ്രൈവറ്റ് ലേബല്‍ പ്രൊഡക്ട്‌സിനും 6.2 ശതമാനത്തിന്റെ മികച്ച വളര്‍ച്ചാനിരക്കാണ് ഉള്ളത്. മൂന്നാം പാത്തില്‍ മാത്രം നാലായിരം കോടി രൂപയുടെ (449 മില്യണ്‍ ഡോളര്‍) മൊത്ത വരുമാന വര്‍ധവന് ലഭിച്ചു. ഫ്രഷ് ഫുഡ്, ഇലക്ട്രിക്കല്‍ ഉത്പന്നങ്ങള്‍ക്കാണ് ഏറ്റവും മികച്ച വില്‍പ്പനാ വളര്‍ച്ച രേഖപ്പെടുത്തിയത്. ഫാസറ്റ് ട്രാക്ക് ഡെലിവറി ഉള്‍പ്പടെ അപ്ഡ!!േറ്റഡ് സെ?ഗ്മെന്റുകളാണ് ഓണ്‍ലൈന്‍ രംഗത്ത് ലുലു നടപ്പാക്കുന്നത്.

ഉപഭോക്താക്കളുടെ എണ്ണത്തില്‍ മികച്ച വര്‍ധനവ്

ലുലു സ്റ്റോറുകളില്‍ ഉപഭോക്താക്കളുടെ മികച്ച സാന്നിദ്ധ്യാണ് ഓരോ സാമ്പത്തിക പാതത്തിലും രേഖപ്പെടുത്തുന്നത്. മൂന്നാം പാതത്തില്‍ മാത്രം കസ്റ്റമര്‍ കൗണ്ടില്‍ 5 ശതമാനത്തിന്റെ അധികവളര്‍ച്ചയുണ്ട്. മികച്ച ഉപഭോക്തൃ സേവന നയങ്ങളും വളര്‍ച്ചയ്ക്ക് കരുത്തേകി.

ജിസിസിയില്‍ 260ലേറെ സ്റ്റോറുകളാണ് ലുലുവിന് ഉള്ളത്. 130ലേറെ രാജ്യങ്ങളില്‍ നിന്നുള്ള 7 ലക്ഷത്തിലധം ഉപഭോക്താകള്‍ക്ക് സേവനം നല്‍കുന്നു. ലോകത്തെ വിവിധയിടങ്ങളിലായുള്ള 19 സംഭരണ കേന്ദ്രങ്ങള്‍ വഴി 85ലധികം രാജ്യങ്ങളില്‍ നിന്നുള്ള വിപുലമായ ഉത്പന്നങ്ങളാണ് ലുലു ലഭ്യമാക്കുന്നത്. സാമ്പത്തിക പാതത്തിലെ മികച്ച വളര്‍ച്ചാ നിരക്ക് നിക്ഷേപകര്‍ക്കും വലിയ ആത്മവിശ്വാസമാണ് സമ്മാനിക്കുന്നത്.

 

Latest