National
രണ്ടാം ഘട്ട വോട്ടെടുപ്പ് അവസാനിച്ചു; ബിഹാറില്‍ എന്‍ ഡി എ വീണ്ടും അധികാരം പിടിക്കുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍
രണ്ടാംഘട്ടമായ ഇന്ന് 67 ശതമാനത്തിലധികം പോളിങ് രേഖപ്പെടുത്തിയിരുന്നു.
പട്ന | രണ്ടാം ഘട്ടപോളിംഗ് ഇന്ന് അവസാനിക്കവെ ബിഹാറില്‍ എന്‍ഡിഎ വീണ്ടും അധികാരത്തിലെത്തുമെന്ന് എക്സിറ്റ് പോള്‍. ഭൂരിഭാഗം എക്സിറ്റുപോളുകളും എന്‍ഡിഎയ്ക്കാണ് ഭൂരിപക്ഷം പ്രവചിക്കുന്നത് . എന്‍ഡിഎ 133 മുതല്‍ 159 വരെ സീറ്റുകള്‍ നേടുമെന്ന് പീപ്പിള്‍സ് പള്‍സിന്റെ എക്‌സിറ്റ്‌പോള്‍ പളം പറയുന്നു. അത േസമയം ഇന്ത്യാ സഖ്യത്തിന് 101സീറ്റുകളാണ് എക്സിറ്റ് പോള്‍ പറയുന്നത്. മറ്റുള്ളവര്‍ 2 മുതല്‍ 5 വരെ സീറ്റ് നേടും.
മാട്രിസ് ഐഎഎന്‍സ് എക്സിറ്റ്പോളില്‍ 167 സീറ്റുവരെ എന്‍ഡിഎ നേടുമ്പോള്‍ 90 സീറ്റുകള്‍ വരെ ഇന്ത്യാസഖ്യത്തിന് ലഭിക്കുമെന്നാണ് പറയുന്നത്. പീപ്പിള്‍ ഇന്‍സൈറ്റ് എക്സിറ്റ് പോളിലെ പ്രവചന പ്രകാരം എന്‍ഡിഎ 133 മുതല്‍ 148 വരെ സീറ്റുകള്‍ നേടും. ഇന്ത്യാ സഖ്യം 87-102 സീറ്റുകള്‍ നേടും. മറ്റുള്ളവര്‍ 3 മുതല്‍ 6 വരെ സീറ്റ് നേടും.
ദൈനിക് ഭാസ്‌കര്‍ എക്സിറ്റ് പോള്‍ പ്രകാരം എന്‍ഡിഎ 160 വരെ സീറ്റുകള്‍ നേടും. ഇന്ത്യാസഖ്യത്തിന് 91 സീറ്റുകള്‍ വരെയും മറ്റുള്ളവര്‍ എട്ടുവരെ സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം.രണ്ട് ഘട്ടങ്ങളായാണ് ബിഹാറില്‍ വോട്ടെടുപ്പ് നടന്നത്. രണ്ടാംഘട്ടമായ ഇന്ന് 67 ശതമാനത്തിലധികം പോളിങ് രേഖപ്പെടുത്തിയിരുന്നു.




