Connect with us

Kerala

ശബരിമല സ്വര്‍ണക്കൊള്ള കേസ്; യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്റെ മൊഴിയെടുക്കും

കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ച് വിവരം തേടാനാണ് മൊഴിയെടുക്കുന്നത്.

Published

|

Last Updated

തിരുവനന്തപുരം|ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്റെ മൊഴിയെടുക്കും. സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ച് വിവരം തേടാനാണ് മൊഴിയെടുക്കുന്നത്. പോറ്റിയുമായി പരിചയമുണ്ടെന്ന് അടൂര്‍ പ്രകാശ് വ്യക്തമാക്കിയിരുന്നു. സോണിയ ഗാന്ധിയുമായുള്ള പോറ്റിയുടെ കൂടിക്കാഴ്ചയിലും അടൂര്‍ പ്രകാശ് ഒപ്പമുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് അടൂര്‍ പ്രകാശിന്റെ മൊഴിയെടുക്കുന്നത്. നേരത്തെ പോറ്റിയുടെ കൂടെയുള്ള അടൂര്‍ പ്രകാശിന്റെ ചിത്രം പുറത്തുവന്നതിന് പിന്നാലെ വിമര്‍ശനവുമായി സിപിഎം രംഗത്തുവന്നിരുന്നു.

അതേസമയം, ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം ഉന്നതരിലേക്കും വേണമെന്ന് അടൂര്‍ പ്രകാശ് ഇന്ന് പ്രതികരിച്ചിരുന്നു. കേസില്‍ മുന്‍ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തതില്‍ കാലതാമസം ഉണ്ടായെന്നും അതിന് കാരണം മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ ഇടപെടലാണെന്നും അടൂര്‍ പ്രകാശ് പറഞ്ഞിരുന്നു. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കടകംപള്ളിയെ എസ്‌ഐടി ചോദ്യം ചെയ്തത്. എസ്‌ഐടിയുടെ അന്വേഷണത്തെ എതിര്‍ക്കുന്നില്ല. ബാഹ്യ ഇടപെടലില്ലാതെ അന്വേഷണം കൃത്യമായി നടക്കണമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

 

Latest