Connect with us

Ongoing News

ജലനിരപ്പ് ഉയരുന്നു; വിവിധ നദികളില്‍ മുന്നറിയിപ്പ്

യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ലെന്നാണ് നിര്‍ദേശം

Published

|

Last Updated

തിരുവനന്തപുരം | അപകടകരമായ രീതിയില്‍ ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് വിവിധ നദികളില്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ട് നല്‍കി. ഈ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നാണ് അറിയിപ്പ്.

ഓറഞ്ച് അലര്‍ട്ട്-പത്തനംതിട്ട: മണിമല (തോണ്ട്ര സ്റ്റേഷന്‍), അച്ചന്‍കോവില്‍ (കോന്നി ജിഡി ആന്റ് കല്ലേലി സ്റ്റേഷന്‍, തുമ്പമണ്‍ സ്റ്റേഷന്‍).
മഞ്ഞ അലര്‍ട്ട്-തിരുവനന്തപുരം: വാമനപുരം (മൈലാമ്മൂട് സ്റ്റേഷന്‍),കൊല്ലം: പള്ളിക്കല്‍ (ആനയടി സ്റ്റേഷന്‍),ആലപ്പുഴ: അച്ചന്‍കോവില്‍ (നാലുകെട്ടുകവല സ്റ്റേഷന്‍),പത്തനംതിട്ട: പമ്പ (ആറന്മുള സ്റ്റേഷന്‍), മണിമല (കല്ലൂപ്പാറ സ്റ്റേഷന്‍), പമ്പ (മടമണ്‍),ഇടുക്കി: തൊടുപുഴ (മണക്കാട് സ്റ്റേഷന്‍).

തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണമെന്നും അറിയിപ്പുണ്ട്.

ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും.

 

Latest