Connect with us

STUDENT SUICIDE

വാര്‍ഡന്‍ മൊബൈല്‍ ഫോണ്‍ നല്‍കിയില്ല: വിദ്യാര്‍ഥി ജീവനൊടുക്കി

അമ്മക്ക് ജന്മദിനാശംസ അറിയിക്കാന്‍ ഫോണ്‍ ലഭിക്കാത്തതിലാണ് ആത്മഹത്യ

Published

|

Last Updated

മംഗളൂരു |  അമ്മയുടെ ജന്മദിനത്തില്‍ ആശംസ അറിയിക്കാന്‍ വാര്‍ഡന്‍ മൊബൈല്‍ ഫോണ്‍ നല്‍കിയില്ലെന്നാരോപിച്ച് കര്‍ണാടകയില്‍ സ്്കൂള്‍ വിദ്യാര്‍ഥി ജീവനൊടുക്കി. ബംഗളൂരു ഹൊസകോട്ട് സ്വദേശിയായ പൂര്‍വജ് (14) ആണ് സ്‌കൂള്‍ ഹോസ്റ്റലില്‍ തൂങ്ങി മരിച്ചത്.

കഴിഞ്ഞ ജൂണ്‍ 11ന് അമ്മയുടെ ജന്മദിനത്തില്‍ ആശംസകള്‍ അറിയിക്കാന്‍ വിദ്യാര്‍ഥി വാര്‍ഡനോട് മൊബൈല്‍ ഫോണ്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, വാര്‍ഡന്‍ ഫോണ്‍ നല്‍കിയില്ലെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ, കുട്ടിയുടെ വീട്ടുകാര്‍ പലതവണ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ സംസാരിക്കാന്‍ അനുവദിക്കാത്തതിനാല്‍ അവര്‍ക്ക് അവനോട് സംസാരിക്കാനും കഴിഞ്ഞില്ലെന്നും പോലീസ് വ്യക്തമാക്കി. ഇതോടെ മാനസികമായി തകര്‍ന്ന കുട്ടി ആത്മഹത്യാ കുറിപ്പ് എഴുതിവച്ച് തൂങ്ങിമരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ശനിയാഴ്ച അര്‍ദ്ധരാത്രിക്ക് മുമ്പാണ് പൂര്‍വജ് ആത്മഹത്യ ചെയ്തത്. ഞായറാഴ്ച രാവിലെ ഹോസ്റ്റലിലെ മറ്റ് വിദ്യാര്‍ഥികള്‍ പൂര്‍വജിനെ മരിച്ച നിലയില്‍ കാണുകയും ഹോസ്റ്റല്‍ മാനേജ്‌മെന്റിനെ അറിയിക്കുകയുമായിരുന്നു.

 

Latest