Kerala
രാഹുൽ ഗാന്ധി പറഞ്ഞ പലതും തൃശൂരിൽ നടന്നെന്ന് വി എസ് സുനിൽ കുമാർ
തിരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി പറയണം

തൃശൂർ | വോട്ടർപട്ടിക അട്ടിമറിയിൽ രാഹുൽ ഗാന്ധി പറഞ്ഞ പലകാര്യങ്ങളും തൃശൂരിൽ നടന്നിട്ടുണ്ടെന്ന് വി എസ് സുനിൽ കുമാർ. കൃത്യമായ തെളിവുകളോടുകൂടിയാണ് രാഹുൽ കാര്യങ്ങൾ വിശദീകരിച്ചതെന്നും തൃശൂരിലെ വോട്ട് ചേർക്കലിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നിലപാട് ദുരൂഹമായിരുന്നുവെന്നും സുനിൽകുമാർ മാധ്യമങ്ങളോട് പറഞ്ഞു.
രാഹുൽ പറഞ്ഞത് ഗുരുതര കാര്യങ്ങളാണ്. തിരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി പറയണം. കമ്മീഷൻ സർക്കാർ ഡിപാർട്മെന്റ് പോലെ പ്രവർത്തിക്കുകയാണ്. തൃശൂരിലെ വോട്ട് ചേർക്കൽ ലഘൂകരിച്ചു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ അവസാനിപ്പിച്ച് പേപ്പർ ബാലറ്റിലേക്ക് തിരിച്ചു പോകണം. രാഹുൽ ഗാന്ധി പറഞ്ഞത് തെറ്റെങ്കിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമനടപടി സ്വീകരിക്കണമെന്നും ഇക്കാര്യത്തിൽ സുപ്രീം കോടതി ഇടപെടണമെന്നും വി എസ് സുനിൽ കുമാർ വ്യക്തമാക്കി.
---- facebook comment plugin here -----