Connect with us

VIZHINJAM

വിഴിഞ്ഞം: ചൈനീസ് കപ്പല്‍ മൂന്നാമത്തെ ക്രെയിനും ഇറക്കി ചൊവ്വാഴ്ച്ചയോടെ മടങ്ങിയേക്കും

ചെനീസ് പൗരന്മാര്‍ക്ക് തുറമുഖത്തു ഇറങ്ങാന്‍ കേന്ദ്രം അനുമതി നല്‍കിയതും കടല്‍ ശാന്തമായതും സാഹചര്യം അനുകൂലമാക്കി

Published

|

Last Updated

തിരുവനന്തപുരം | വിഴിഞ്ഞത് എത്തിയ ചൈനീസ് കപ്പല്‍ മൂന്നാമത്തെ ക്രെയിനും ഇറക്കി ചൊവ്വാഴ്ച്ചയോടെ മടങ്ങിയേക്കും. ചൈനീസ് പൗരന്മാര്‍ക്ക് തുറമുഖത്തു ഇറങ്ങാന്‍ കേന്ദ്രം അനു മതി നല്‍കിയതും കടല്‍ ശാന്തമായതും സാഹചര്യം അനുകൂലമാക്കിയതോടെയാണു ക്രെയിന്‍ ഇറക്കിത്തുടങ്ങിയത്.

രണ്ടാമത്തെ ക്രെയിന്‍ ഇന്ന് തീരത്ത് ഇറക്കും. മൂന്ന് ക്രെയിനുകളില്‍ ആദ്യത്തേത് ഇന്നലെ ഇറക്കി യിരുന്നു. ഷിന്‍ ഹുവാ 15 കപ്പലിലെ മൂന്നു ചൈനീസ് ജീവനക്കാരും മുംബൈയില്‍ നിന്നെത്തിയ വിദഗ്ധരും ചേര്‍ന്നാണ് ക്രെയിന്‍ ഇറക്കുന്നത്.

ഷെന്‍ ഹുവ 15 കപ്പലില്‍ ചൈനീസ് പൗരന്മാര്‍ക്ക് എമിഗ്രേഷന്‍ ക്ലിയറന്‍സ് കിട്ടാത്തതു കാരണം. കപ്പലിനെ വരവേറ്റ് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ക്രെയിനുകള്‍ ഇറക്കാന്‍ സാധിച്ചിരുന്നില്ല. അദാനി ഗ്രൂപ്പിന്റെയും സംസ്ഥാന സര്‍ക്കാറിന്റെയും സമ്മര്‍ദ്ദത്തിന് ഒടുവിലാണ് 12 ചൈനീസ് പൗര ന്മാരില്‍ മൂന്നു പേര്‍ക്ക് കപ്പലില്‍ നിന്ന് കരയിലേക്ക് ഇറങ്ങാന്‍ അനുമതി കിട്ടിയത്. കപ്പല്‍ തുറമു ഖത്ത് പിടിച്ചിട്ടിരുന്നാല്‍ അദാനി ഗ്രൂപ്പിന് അത് വലിയ നഷ്ടമാണ്. ഒരു ദിവസം 25,000 യുഎസ് ഡോളറാണ് നഷ്ട പരിഹാരമായി നല്‍കേണ്ടത്.

ചൈനീസ് കപ്പലിലെ ഏറ്റവും വിദഗ്ധരായ മൂന്നു പേര്‍ക്കെങ്കിലും അനുമതി വേണമെന്ന ആവശ്യ മാണ് കേന്ദ്ര സര്‍ക്കാര്‍ ഏറ്റവും ഒടുവില്‍ അംഗീകരിച്ചത്. മുംബെയില്‍ നിന്നെത്തിയ 60 വിദഗ്ധരുടെ കൂടെ സഹായത്തോടെയാണ് കപ്പലിലെത്തിയ മൂന്ന് പേരുടെ കൂടി ശ്രമഫലമായി ആദ്യ ക്രെയിന്‍ ഇറക്കിയത്.

 

Latest