suresh gopi
കൈനീട്ട വിവാദം: സുരേഷ് ഗോപിക്കെതിരെ വിജയരാഘവന്‍
ഉത്തരേന്ത്യയിലെ സംസ്‌കാരം ഇവിടെയും നടപ്പാക്കാനാണ് ശ്രമം.

തൃശൂര്‍ | വിഷു കൈനീട്ടം നല്‍കി സ്ത്രീകള്‍ കാലുപിടിച്ച സംഭവത്തിലൂടെ വിവാദത്തിലായ നടനും ബി ജെ പി അനുഭാവിയുമായ സുരേഷ് ഗോപിക്കെതിരെ എല്‍ ഡി എഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. കേട്ടകേള്‍വിയില്ലാത്ത സംഭവമാണിതെന്ന് അദ്ദേഹം പറഞ്ഞു.
മലയാളിയുടെ ശീലങ്ങളുടെ പുറത്തേക്ക് കൊണ്ടുപോകാനുള്ള ശൈലിയാണിത്. ഉത്തരേന്ത്യയിലെ സംസ്‌കാരം ഇവിടെയും നടപ്പാക്കാനാണ് ശ്രമം. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് ക്ഷേത്രങ്ങളെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
---- facebook comment plugin here -----