National
വിജയപുര ബേങ്ക് കവര്‍ച്ച: നാലുപേര്‍ പിടിയില്‍
മോഷണം പോയ 20 കിലോ സ്വര്‍ണത്തില്‍ 9.01 കിലോ കണ്ടെടുത്തു. നഷ്ടപ്പെട്ട ഒരുകോടി രൂപയില്‍ 86.31 ലക്ഷവും കണ്ടെടുത്തിട്ടുണ്ട്.

ബെംഗളൂരു | കര്‍ണാടകയിലെ വിജയപുര ബേങ്ക് കവര്‍ച്ചാ കേസില്‍ നാലുപേര്‍ പിടിയില്‍. രാകേഷ് കുമാര്‍ സഹാനി, രാജ്കുമാര്‍ രാംലാല്‍ പാസ്വാന്‍, രക്ഷക് കുമാര്‍ എന്നിവരാണ് അറസ്റ്റിലായവരില്‍ മൂന്നുപേര്‍. മഹാരാഷ്ട്രയില്‍ നിന്ന് പിടിയിലായ മുഖ്യപ്രതിയുടെ പേരുവിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.
മോഷണം പോയ 20 കിലോ സ്വര്‍ണത്തില്‍ 9.01 കിലോ കണ്ടെടുത്തു. നഷ്ടപ്പെട്ട ഒരുകോടി രൂപയില്‍ 86.31 ലക്ഷവും കണ്ടെടുത്തിട്ടുണ്ട്.
ചാഡ്ചണയിലെ എസ് ബി ഐ ശാഖയില്‍ സെപ്തംബര്‍ 16നാണ് വന്‍ കവര്‍ച്ച നടന്നത്.
---- facebook comment plugin here -----