Kerala
അതിതീവ്ര മഴക്ക് സാധ്യത; ഇന്ന് നാല് ജില്ലകളില്‍ ചുവന്ന ജാഗ്രത
കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിലാണ് ചുവന്ന ജാഗ്രത. ഈ ജില്ലകളില്‍ വൈകിട്ട് അഞ്ചിന് സൈറണ്‍ മുഴങ്ങും.

തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴക്ക് സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളില്‍ ചുവന്ന ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളില്‍ വൈകിട്ട് അഞ്ചിന് സൈറണ്‍ മുഴങ്ങും.
ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് ജാഗ്രതയുണ്ട്. തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് ജാഗ്രത. ഈ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്ക് സാധ്യതയുണ്ട്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴക്കാണ് സാധ്യത.
---- facebook comment plugin here -----