Kerala
ആലുവയില്‍ നാല് വയസുകാരിയുടെ മരണം; സന്ധ്യയെ കോടതി റിമാന്‍ഡ് ചെയ്തു
പ്രതിയെ കാക്കനാട് വനിത സബ് ജയിലിലേക്ക് മാറ്റി

കൊച്ചി | ആലുവയില്‍ നാലു വയസ്സുകാരി മകളെ പുഴയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ധ്യയെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ആലുവ ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതിയെ റിമാന്‍ഡ് ചെയ്തത്. തുടര്‍ന്ന് പ്രതിയെ കാക്കനാട് വനിത സബ് ജയിലിലേക്ക് മാറ്റി
കുഞ്ഞിനെ പാലത്തിന് മുകളില്‍ നിന്ന് പുഴയിലേക്ക് എറിഞ്ഞെന്ന് സന്ധ്യ പോലീസിനോട് സമ്മതിച്ചിരുന്നു. കൊലപാതക കാരണം വ്യക്തമല്ലെന്നും കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ ആവശ്യമെന്നും പൊലീസ് വ്യക്തമാക്കി. കല്യാണിയുടേത് മുങ്ങിമരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. പുലര്‍ച്ചെ 2.20നാണ് മൂഴിക്കുളത്ത് ചാലക്കുടിപ്പുഴയില്‍ കല്യാണിയുടെ മൃതദേഹം കണ്ടെടുത്തത്.
---- facebook comment plugin here -----