Education
സമസ്ത: 14 മദ്റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി
കോഴിക്കോട് സമസ്ത സെന്ററില്‍ നടന്ന എക്സിക്യൂട്ടീവ് യോഗം സയ്യിദ് അലി ബാഫഖി തങ്ങളുടെ അദ്ധ്യക്ഷതയില്‍ കെ.പി.അബൂബക്കര്‍ മൗലവി പട്ടുവം ഉദ്ഘാടനം ചെയ്തു

കോഴിക്കോട് | സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പുതുതായി അംഗീകാരത്തിന് അപേക്ഷിച്ച പതിനാല് മദ്റസകള്‍ക്കു കൂടി അംഗീകാരം നല്‍കി. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, പാലക്കാട്, ഇടുക്കി, കൊല്ലം, കാസറഗോഡ് ജില്ലയില്‍ നിന്നും കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നുമുള്ള മദ്റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.
മലപ്പുറം : ദാറുല്‍ ബദ്ര് സുന്നി മദ്റസ ബദ്രിയ്യ നഗര്‍ പടപ്പറമ്പ്-കടുങ്ങപുരം, ഐ.സി.സി.പബ്ലിക് ഇംഗ്ലീഷ് മീഡിയം സ്‌കുള്‍ എരുമമുണ്ട, കോഴിക്കോട് : അലിഫ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ അരക്കിണര്‍, മിഅ്റാജുല്‍ ഹുദാ സി.എം.മദ്റസ ആരാമ്പ്രം -പടനിലം, കണ്ണൂര്‍: താജുല്‍ ഉലമാ സുന്നി മദ്റസ വാദീ അലിഫ് പേരാവൂര്‍, ഖുതുബുസ്സമാന്‍ സുന്നി മദ്റസ കണ്ണാടിപ്പൊഴില്‍ – കുറ്റൂര്‍, പാലക്കാട് : മദ്റസത്തു ഖാദിരിയ്യ പാഴിയോട് കടമ്പിടി-ചിറ്റിലഞ്ചേരി, ഹിദായത്തുല്‍ ഇസ്ലാം രാജീവ് കോളനി – വരോട്, ഇടുക്കി : തൈ്വബ ഗാര്‍ഡന്‍ മേലെപറമ്പ് -തൊടുപുഴ ഈസ്റ്റ് , കൊല്ലം: രിഫാഈ മദ്റസ കുമരംചിറ – പതാരം, കാസറഗോഡ്: ബഹ്ജത്തുല്‍ ഇസ്ലാം സുന്നി മദ്റസ സഞ്ചക്കടവ് – ഉര്‍ദൂര്‍, കര്‍ണാടക: ജന്നത്തുല്‍ ഉലും മദ്റസ പണ്ഡനൂര്‍-ദക്ഷിണകന്നട, ഇര്‍ശാദുസ്സിബ്യാന്‍ യെര്‍സറു – കന്‍യാന, തമിഴ്നാട് : ഹയാത്തുല്‍ ഇസ്ലാം മദ്റസ കളിക്കാവിളൈ-കന്യാകുമാരി എന്നീ മദ്റസകള്‍ക്കാണ് അംഗീകാരം നല്‍കിയത്
കോഴിക്കോട് സമസ്ത സെന്ററില്‍ നടന്ന എക്സിക്യൂട്ടീവ് യോഗം സയ്യിദ് അലി ബാഫഖി തങ്ങളുടെ അദ്ധ്യക്ഷതയില്‍ കെ.പി.അബൂബക്കര്‍ മൗലവി പട്ടുവം ഉദ്ഘാടനം ചെയ്തു. പ്രൊഫ.എ.കെ.അബ്ദുല്‍ ഹമീദ് സാഹിബ് സ്വാഗതവും പ്രൊഫ.കെ.എം.എ.റഹിം സാഹിബ് നന്ദിയും പറഞ്ഞു.
സയ്യിദ് അബ്ദുല്‍ ഫത്താഹ് അവേലം,സയ്യിദ് ത്വാഹാ തങ്ങള്‍, സയ്യിദ് ശറഫുദ്ധീന്‍ ജമലുല്ലൈലി, ടി.അബൂഹനീഫല്‍ ഫൈസി തെന്നല, വി.പി.എം.ഫൈസി വില്യാപള്ളി, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, സി.മുഹമ്മദ് ഫൈസി, എന്‍.അലി അബ്ദുല്ല, സി.പി.സൈതലവി മാസ്റ്റര്‍, അബ്ദുറഹ്മാന്‍ ഫൈസി മാരായമംഗലം, പി.എസ്.കെ.മൊയ്തു ബാഖവി മാടവന, മജീദ് കക്കാട്, കെ.കെ.അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ ആലുവ, മുസ്തഫ മാസ്റ്റര്‍ കോഡൂര്‍, പി.സി.ഇബ്റാഹീം മാസ്റ്റര്‍, ബി.എസ്.അബ്ദുല്ല കുഞ്ഞി ഫൈസി, സൈഫുദ്ദീന്‍ ഹാജി തിരുവനന്തപുരം, സുലൈമാന്‍ സഖാഫി കുഞ്ഞുകുളം, ഇ.യഅഖൂബ് ഫൈസി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, പ്രൊ.യു.സി.അബ്ദുല്‍ മജീദ്, അബ്ദുറഹ്മാന്‍ മദനി ജപ്പു, വി.എച്ച്.അലി ദാരിമി എറണാകുളം, ഉമര്‍ മദനി പാലക്കാട്, കെ.കെ.എം.കാമില്‍ സഖാഫി മംഗലാപുരം, ഡോ.ഹാജി അബ്ദുന്നാസിര്‍ മുസ്ലിയാര്‍ ഊട്ടി, അഹ്മദ് കുട്ടി മുസ്ലിയാര്‍ ബത്തേരി, ശാദുലി ഫൈസി കൊടക് തുടങ്ങിയര്‍ സംബന്ധിച്ചു.