Connect with us

Kerala

തൃശൂരില്‍ 15കാരന്‍ കുളത്തില്‍ മുങ്ങി മരിച്ചു

ആദൂരിലെ ബന്ധുവീട്ടിലെത്തിയതായിരുന്നു അദ്വൈത്

Published

|

Last Updated

തൃശൂര്‍ |  പാത്രമംഗലത്ത് ബന്ധുവീട്ടിലെത്തിയ പതിനഞ്ചുകാരന്‍ കുളത്തില്‍ മുങ്ങി മരിച്ചു. കുന്നംകുളം ചെറുവത്തൂര്‍ സുനോജിന്റെ മകന്‍ അദ്വൈത് (15)ആണ് മരിച്ചത്. ആദൂരിലെ ബന്ധുവീട്ടിലെത്തിയതായിരുന്നു അദ്വൈത്. വൈകുന്നേരം നാലിന് കൂട്ടുകാരുമൊത്താണ് പാടത്തേക്ക് പോകുന്നതിനിടയിലാണ് സംഭവം. കുളത്തിലേക്ക് ഇറങ്ങിയപ്പോള്‍ മുങ്ങിപ്പോവുകയായിരുന്നു.

അദ്വൈത് മുങ്ങിത്താഴുന്നത് കണ്ട മറ്റു കുട്ടികളാണ് നാട്ടുകാരെ വിവരം അറിയിച്ചത്. അര മണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവില്‍ കുട്ടിയെ നാട്ടുകാര്‍ കരക്ക് കയറ്റിയത്. ഉടന്‍ ആംബലന്‍സില്‍ മുളംകുന്നത്തുകാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

Latest