Connect with us

National

ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വില കേന്ദ്രസര്‍ക്കാര്‍ 60 രൂപ കൂട്ടി

കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് അവസാനമായി വില 50 രൂപ വര്‍ധിപ്പിച്ചത്

Published

|

Last Updated

ന്യൂഡല്‍ഹി | ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വില 60 രൂപ കൂട്ടി. പശ്ചിമേഷ്യന്‍ സംഘര്‍ഷം കണക്കിലെടുത്ത് എണ്ണക്കമ്പനികള്‍ വില വര്‍ധിപ്പിക്കുകയായിരുന്നു. 11 മാസത്തിനിടെ ഇത് രണ്ടാമത്തെ തവണയാണ് വില വര്‍ധിപ്പിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് അവസാനമായി വില 50 രൂപ വര്‍ധിപ്പിച്ചത്. ഐ ഒ സി വെബ്സൈറ്റ് പ്രകാരം, മുംബൈയില്‍ സബ്സിഡിയില്ലാത്ത എല്‍ പി ജിയുടെ വില ഇപ്പോള്‍ 912.50 രൂപയും കൊല്‍ക്കത്തയില്‍ 939 രൂപയും ചെന്നൈയില്‍ 928.50 രൂപയുമാണ്.

പ്രാദേശിക വില്‍പ്പന നികുതി ബാധകമാകുന്നതിനെ ആശ്രയിച്ച് നിരക്കുകള്‍ സംസ്ഥാനം അനുസരിച്ച് വ്യത്യാസപ്പെടുന്നു. ദരിദ്രര്‍ക്ക് നല്‍കുന്ന 10 കോടിയിലധികം കണക്ഷനുകളായ ഉജ്ജ്വലയുടെ വിലകളില്‍ മാറ്റമില്ല. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, എച്ച് പി സി എല്‍, ബി പി സി എല്‍ തുടങ്ങിയ ഇന്ത്യന്‍ ഓയില്‍ മാര്‍ക്കറ്റിങ് കമ്പനികളാണ് എല്‍ പി ജി വില നിശ്ചയിക്കുന്നത്.

 

---- facebook comment plugin here -----

Latest