Connect with us

National

ഓപറേഷന്‍ സിന്ദൂര്‍: പ്രതിനിധി സംഘം പാകിസ്താന്‍, ചൈന ഒഴികെയുള്ള എല്ലാ രക്ഷാസമിതി അംഗങ്ങളെയും കാണും

ഭീകര സംഘടനകളുടെ പട്ടികയില്‍ ടി ആര്‍ എഫിനെ ഉള്‍പ്പെടുത്താന്‍ കൂടിക്കാഴ്ചയില്‍ സമ്മര്‍ദം ചെലുത്തും.

Published

|

Last Updated

ന്യൂഡല്‍ഹി | ഓപറേഷന്‍ സിന്ദൂറിനു പിന്നാലെ കേന്ദ്രം നിയോഗിച്ച പ്രതിനിധി സംഘം പാകിസ്താന്‍, ചൈന, കാനഡ, തുർക്കി ഒഴികെയുള്ള എല്ലാ രക്ഷാസമിതി അംഗങ്ങളെയും കാണും. ഭീകര സംഘടനകളുടെ പട്ടികയില്‍ ടി ആര്‍ എഫിനെ ഉള്‍പ്പെടുത്താന്‍ കൂടിക്കാഴ്ചയില്‍ സമ്മര്‍ദം ചെലുത്തും.

പാകിസ്താനുമായുള്ള തീവ്ര ബന്ധമാണ് ചൈനയെയും തുര്‍ക്കിയെയും ഒഴിവാക്കാനുള്ള കാരണം. ഇന്ത്യാ വിരുദ്ധ നിലപാടുയര്‍ത്തി ഖലിസ്ഥാന്‍ വിഘടന വാദത്തെ പിന്തുണക്കുന്നതിനാലാണ് കാനഡയെ ഒഴിവാക്കുന്നത്.

കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ഇക്കാര്യത്തില്‍ ഒരു മധ്യസ്ഥതയും വേണ്ടെന്നും പ്രതിനിധി സംഘം അറിയിക്കും. സിന്ദുനദീജല കരാര്‍ മരവിപ്പിച്ചതില്‍ പുനപ്പരിശോധന ഇല്ലെന്നും വ്യക്തമാക്കും.

 

Latest