Malappuram
ഇസ്‌റാഈല്‍ കൊടും ക്രൂരക്കെതിരെ പ്രതിഷേധമിരമ്പി; മലപ്പുറത്ത് എസ് വൈ എസ് ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി
ഫലസ്തീനിലേക്ക് ഭക്ഷ്യ വസ്തുക്കളുമായി പുറപ്പെട്ട കപ്പലുകള്‍തടഞ്ഞുവെച്ച ഇസ്‌റാഈല്‍ ഭീകരതയെ ലോക രാജ്യങ്ങള്‍ ഒന്നിച്ചു നേരിടണം

മലപ്പുറം | ലോക മനസാക്ഷിയെ വെല്ലുവിളിച്ച് ഇസ്‌റാഈല്‍ ഫലസ്തീനിലെ പിഞ്ചുകുഞ്ഞുങ്ങള്‍ക്കു നേരെ അടക്കം നടത്തിക്കൊണ്ടിരിക്കുന്ന മനുഷ്യത്വ രഹിതമായ കൊടുംക്രൂരതക്കെതിരെ എസ് വൈ എസ് മലപ്പുറത്ത് നടത്തിയ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ പ്രതിഷേധമിരമ്പി.
കേരള മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി കെ പി ജമാല്‍ കരുളായി ഉദ്ഘാടനം ചെയ്തു. കൊടും പട്ടിണിക്കിരയായി നരക യാതന അനുഭവിക്കുന്ന ഫലസ്തീനിലേക്ക് ഭക്ഷ്യ വസ്തുക്കളുമായി പുറപ്പെട്ട കപ്പലുകള്‍തടഞ്ഞുവെച്ച ഇസ്‌റാഈല്‍ ഭീകരതയെ ലോക രാജ്യങ്ങള്‍ ഒന്നിച്ചു നേരിടണമെന്ന് അദ്ദേഹം പറഞ്ഞു. കേരള മുസ്ലിം ജമാഅത്ത് മലപ്പുറം സോണ്‍ പ്രസിഡന്റ് പി സുബൈര്‍ അധ്യക്ഷത വഹിച്ചു.
എസ് വൈ എസ് സംസ്ഥാന സാന്ത്വനം സയറക്ടര്‍ പി പി മുജീബ് റഹ്മാന്‍, അബ്ബാസ് സഖാഫി കോഡൂര്‍ പ്രസംഗിച്ചു. എസ് വൈ എസ് ജില്ലാ ഉപാധ്യക്ഷന്‍ എം ദുല്‍ഫുഖാറലി സഖാഫി, എസ് എസ് എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ടി എം ശുഐബ്, കേരള മുസ്ലിം ജമാഅത്ത് സോണ്‍ ജനറല്‍ സെക്രട്ടറി മുഹമ്മദ് സഖാഫി പഴമള്ളൂര്‍, എസ് വൈ എസ് സോണ്‍ പ്രസിഡന്റ് സി കെ ഖാലിദ് സഖാഫി, മൂസക്കുട്ടി ഹാജി പാക്കാടന്‍, ബദ്‌റുദ്ധീന്‍ കോഡൂര്‍, എം കെ അബ്ദുസ്സലാം, അബ്ദുന്നാസിര്‍ പടിഞ്ഞാറ്റുംമുറി, ഫഖ്‌റുദ്ധീന്‍ താണിക്കല്‍, ഇസ്മാഈല്‍ സഖാഫി ആലത്തൂര്‍പടി, അബ്ദുല്‍ ഗഫൂര്‍ അദനി മക്കരപ്പറമ്പ് എന്നിവര്‍ റാലിക്ക് നേതൃത്വം നല്‍കി.