Kerala
വയനാട്ടില്‍ നിന്നു കാണാതായ രണ്ടു പെണ്‍കുട്ടികളെക്കുറിച്ചു വിവരമില്ല
പാടിച്ചിറ കബനിഗിരി മരക്കടവ് പനക്കല്‍ ഉന്നതിയിലെ ബാലകൃഷ്ണന്റെ മകള്‍ മഞ്ജു (19), ബിനുവിന്റെ മകള്‍ അജിത (14) എന്നിവരെ നവംബര്‍ 17 മുതല്‍ കാണാതായത്
കൽപ്പറ്റ | വയനാട്ടില്‍ നിന്നു കാണാതായ ഗോത്ര വിഭാഗത്തില്‍ പെട്ട രണ്ടു പെണ്‍കുട്ടികളെക്കുറിച്ച് വിവരമില്ല. പാടിച്ചിറ കബനിഗിരി മരക്കടവ് പനക്കല്‍ ഉന്നതിയിലെ ബാലകൃഷ്ണന്റെ മകള്‍ മഞ്ജു (19), ബിനുവിന്റെ മകള്‍ അജിത (14) എന്നിവരെ നവംബര്‍ 17 മുതല്‍ കാണാതായത്.
കബനിഗിരിയിലെ വീട്ടില്‍ നിന്നാണ് ഇരുവരെയും കാണാതായതെന്നു പുല്‍പ്പള്ളി പോലീസ് അറിയിച്ചു. കുട്ടികളെ കുറിച്ച് വിവരങ്ങള്‍ ലഭിക്കുന്നവര്‍ പുല്‍പ്പള്ളി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് പോലീസ് ഇന്‍സ്‌പെക്ടര്‍ കെ വി മഹേഷ് അറിയിച്ചു. ഫോണ്‍: 04936 240294 .
---- facebook comment plugin here -----


