Connect with us

Kerala

അമേരിക്കന്‍ സഞ്ചാരികളെ നഗരത്തില്‍ കണ്ടുമുട്ടി ടൂറിസം മന്ത്രി

നഗരത്തിലെ പൈതൃക മന്ദിരങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ സഞ്ചാരികള്‍ ഫറോക്ക് ഓട് ഫാക്ടറി, ചാലിയം ഉരു നിര്‍മ്മാണശാല, കടലുണ്ടി തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നുണ്ട്

Published

|

Last Updated

കോഴിക്കോട് |  കേരളം കാണാനെത്തിയ അമേരിക്കന്‍ സഞ്ചാരികളെ കണ്ട് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. സിറ്റി ഹെറിറ്റേജ് വോക്കിന്റെ ഭാഗമായി നഗരത്തിലെ പൈതൃക മന്ദിരങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ സഞ്ചാരികള്‍ ഫറോക്ക് ഓട് ഫാക്ടറി, ചാലിയം ഉരു നിര്‍മ്മാണശാല, കടലുണ്ടി തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നുണ്ട്. കൂടുതല്‍ വിദേശ സഞ്ചാരികള്‍ നമ്മുടെ നാട്ടിലേക്ക് എത്തുന്നത് നമ്മുടെ സംസ്ഥാനത്തിന്റെ ഭാവിക്ക് ഏറെ ഗുണകരമാണെന്ന് മന്ത്രി പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: നമ്മുടെ നാട് കാണാന്‍ വിദേശസഞ്ചാരികള്‍ വരുന്നത് മലയാളികള്‍ക്കാകെ അഭിമാനകരമാണ്. കോഴിക്കോട് നഗരത്തിലെത്തിയ അമേരിക്കന്‍ സഞ്ചാരികളെ കണ്ടുമുട്ടി. ഫറോക്ക് ഓട് ഫാക്ടറി, ചാലിയം ഉരു നിര്‍മ്മാണശാല, കടലുണ്ടി തുടങ്ങിയ സ്ഥലങ്ങളിലാണ് ഇവര്‍ സന്ദര്‍ശിക്കുന്നത്. സിറ്റി ഹെറിറ്റേജ് വോക്കിന്റെ ഭാഗമായി നഗരത്തിലെ പൈതൃക മന്ദിരങ്ങളും ഇവര്‍ സന്ദര്‍ശിക്കുന്നുണ്ട്.

കേരളത്തിലേക്കെത്തുന്ന വിദേശസഞ്ചാരികളുടെ എണ്ണത്തില്‍ വലിയ വര്‍ധന ഉണ്ടാകുന്നുണ്ട്. കൂടുതല്‍ വിദേശ സഞ്ചാരികള്‍ നമ്മുടെ നാട്ടിലേക്ക് എത്തുന്നത് നമ്മുടെ സംസ്ഥാനത്തിന്റെ ഭാവിക്ക് ഏറെ ഗുണകരമാണ്.

 

Latest