Kozhikode
കാമരാജിന്റ ജീവചരിത്രം പാഠ്യപദ്ധതിയില്‍ ഉള്‍ക്കാള്ളികണമെന്ന്
കാമരാജ് ഫൗണ്ടേഷന്‍ ഓഫ് ഇന്‍ന്ത്യ ജില്ലാ കമ്മിറ്റി കാമരാജിന്റെ 50 -ാം ചരമവാര്‍ഷിക ദിനാചരണം സംഘടിപ്പിച്ചു

കോഴിക്കോട് | മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയും തികഞ്ഞ ഗാന്ധിയനും അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റുമായിരുന്ന കെ കാമരാജിന്റെ ജീവചരിത്രം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നു കാമരാജ് ഫൗണ്ടേഷന്‍ ഓഫ് ഇന്‍ന്ത്യ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കാമരാജിന്റെ 50 -ാം ചരമവാര്‍ഷിക ദിനാചരണം ആവശ്യപ്പെട്ടു.
കെ എം സി ടി ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. കെ മൊയ്തു ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഫൗകണ്ടഷന്‍ മുന്‍ സംസ്ഥാന പ്രസിഡന്റും ലോക കേരള സഭാ അംഗവുമായ പി കെ കബീര്‍ സലാല അധ്യക്ഷത വഹിച്ചു. പി ടി എ റഹിം എം എല്‍ എ, പി എം മുസമ്മില്‍ പുതിയറ, കെ എം സെബാസ്റ്റ്യന്‍, കൊച്ചറ മോഹനന്‍ നായര്‍, കെ കെ അബ്ദുല്ല, അഡ്വ. കെ നസീമ, സംസാരിച്ചു. കബീര്‍ വെള്ളിമുക്ക്, പി കെ ഹാരിസ് മണ്ണൂര്‍ എന്നിവരെ ആദരിച്ചു. തുടര്‍ന്ന് ഇശല്‍ വിരുന്നും സംഘടിപ്പിച്ചു.