Connect with us

Kerala

ശബരിമല സ്വര്‍ണപ്പാളി വിവാദം; സമഗ്ര അന്വേഷണം നടത്തണമെന്ന് പന്തളം കൊട്ടാരം

ചെന്നൈയില്‍ നടത്തിയ സ്വര്‍ണം പൂശല്‍ ജോലികളിലും സംശയമുണ്ട്

Published

|

Last Updated

പത്തനംതിട്ട | ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് പന്തളം കൊട്ടാരം ആവശ്യപ്പെട്ടു. ആശങ്ക പരിഹരിക്കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടെന്ന് കൊട്ടാരം പ്രസ്താവനയില്‍ പറഞ്ഞു.

ചെന്നൈയില്‍ നടത്തിയ സ്വര്‍ണം പൂശല്‍ ജോലികളിലും സംശയമുണ്ട്. ഇത്ര ചുരുങ്ങിയ കാലത്തിനുള്ളില്‍ എങ്ങനെ നിറം മങ്ങിയെന്ന കാര്യത്തിലടക്കം സംശയങ്ങളുണ്ട്. ഉണ്ണികൃഷ്ണന്‍ പോറ്റിയെ വിശദമായി ചോദ്യം ചെയ്യണം. വിജയ് മല്യ നല്‍കിയ സ്വര്‍ണ്ണപ്പാളികള്‍ നഷ്ടപ്പെട്ടോ എന്ന് പരിശോധിക്കണമെന്നും 2019 ഒരു നടപടിക്രമവും പാലിച്ചില്ലെന്നും പന്തളം കൊട്ടാരം അധികൃതര്‍ പറഞ്ഞു.

 

 

Latest