Kerala
സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ വാഹനാപകടം; യാത്രക്കാര്‍ക്ക് പരുക്ക്
എംസി റോഡില്‍ പത്തനംതിട്ട പന്തളം കുരമ്പാലയില്‍ നിയന്ത്രണം വിട്ട കാര്‍ മറ്റൊരു കാറിലും രണ്ടു ബൈക്കുകളിലും ഇടിച്ചു. രണ്ടു ബൈക്ക് യാത്രക്കാര്‍ക്ക് ഗുരുതര പരുക്ക്.

തിരുവനന്തപുരം| സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഇന്ന് രാവിലെയുണ്ടായ വാഹനാപകടങ്ങളില്‍ യാത്രക്കാര്‍ക്ക് പരുക്ക്. തിരുവനന്തപുരം വിഴിഞ്ഞത്ത് സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചു കയറി അപകടം. അപകടത്തില്‍ 15 വിദ്യാര്‍ത്ഥികള്‍ക്ക് നിസാര പരുക്കേറ്റു. പരുക്കേറ്റ കുട്ടികളെ വിഴിഞ്ഞം പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. വിപിഎസ് മലങ്കര ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ബസാണ് അപകടത്തില്‍പെട്ടത്.
ഇടുക്കിയില്‍ കൊട്ടാരക്കര- ദിണ്ഡുക്കല്‍ ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ചു ഒമ്പത് യാത്രക്കാര്‍ക്ക് പരുക്ക്. ആരുടെയും പരുക്ക് ഗുരുതരമല്ല. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോരുവന്താം അമലഗിരിക്ക് സമീപാണ് അപകടമുണ്ടായത്.
എംസി റോഡില്‍ പത്തനംതിട്ട പന്തളം കുരമ്പാലയില്‍ നിയന്ത്രണം വിട്ട കാര്‍ മറ്റൊരു കാറിലും രണ്ടു ബൈക്കുകളിലും ഇടിച്ചു അപകടം. രണ്ടു ബൈക്ക് യാത്രക്കാര്‍ക്ക് ഗുരുതര പരുക്ക്. തിരുവനന്തപുരം ഭാഗത്ത് നിന്ന് വന്ന കാറാണ് അപകടമുണ്ടാക്കിയത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് വിവരം. കാര്‍ യാത്രക്കാര്‍ക്കും പരുക്കുണ്ട്.