VD SATHEESHAN
വി ഡി സതീശൻ കാന്തപുരത്തെ സന്ദർശിച്ചു
ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി, ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി എന്നിവരുമായി പ്രതിപക്ഷ നേതാവ് കൂടിക്കാഴ്ച നടത്തുകയും വിശേഷങ്ങൾ പങ്കുവെക്കുകയും ചെയ്തു.

കോഴിക്കോട് | സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സന്ദർശിച്ചു. എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും സമൂഹത്തിനായി കൂടുതൽ കാലം സേവനം ചെയ്യാൻ സാധിക്കട്ടെയെന്നും പ്രതിപക്ഷ നേതാവ് ആശംസിച്ചു. ടി സിദ്ദീഖ് എം എൽ എ യും കൂടെയുണ്ടായിരുന്നു.
ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി, ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി എന്നിവരുമായി പ്രതിപക്ഷ നേതാവ് കൂടിക്കാഴ്ച നടത്തുകയും വിശേഷങ്ങൾ പങ്കുവെക്കുകയും ചെയ്തു. എളമരം കരീം എം പിയും കാന്തപുരത്തെ സന്ദർശിക്കുകയും കുടുംബാംഗങ്ങളുമായി രോഗവിവരങ്ങൾ അന്വേഷിക്കുകയും ചെയ്തിരുന്നു.
മലപ്പുറം സഹകരണ സ്പിന്നിംഗ് മിൽ ചെയർമാൻ യൂസുഫ് ഹൈദർ, മദ്‌റസ അധ്യാപക ക്ഷേമനിധി ബോർഡ് ചെയർമാൻ സൂര്യ ഗഫൂർ, വണ്ടൂർ അബ്‌ദുർറഹ്‌മാൻ ഫൈസി, അബ്‌ദുർറഹ്‌മാൻ എടക്കുനി, സി പി സൈതലവി ചെങ്ങര സന്നിഹിതരായിരുന്നു