Connect with us

Kerala

വി സി നിയമനം; സെര്‍ച്ച് കമ്മിറ്റിയിലേക്ക് പേരുകള്‍ നിര്‍ദേശിക്കാന്‍ ഗവര്‍ണര്‍ സമയം നീട്ടി ചോദിക്കും

കെ ടി യു, ഡിജിറ്റല്‍ സര്‍വകലാശാലകളിലെ വി സി നിയമനവുമായി ബന്ധപ്പെട്ട് ഐ ഐ ടിയിലെ വിദഗ്ധരടക്കം 20 പേരുകള്‍ ഗവര്‍ണര്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ട്

Published

|

Last Updated

തിരുവനന്തപുരം | വി സി നിയമനവുമായി ബന്ധപ്പെട്ട് സെര്‍ച്ച് കമ്മിറ്റി രൂപീകരണം സുപ്രീം കോടതി ഏറ്റെടുത്ത സാഹചര്യത്തില്‍ സെര്‍ച്ച് കമ്മിറ്റിയിലേക്ക് പേരുകള്‍ നിര്‍ദേശിക്കാന്‍ ഗവര്‍ണര്‍ സമയം നീട്ടി ചോദിക്കും.

കെ ടി യു, ഡിജിറ്റല്‍ സര്‍വകലാശാലകളിലെ വി സി നിയമനവുമായി ബന്ധപ്പെട്ട് ഐ ഐ ടിയിലെ വിദഗ്ധരടക്കം 20 പേരുകള്‍ ഗവര്‍ണര്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരുടെ അനുവാദം കൂടി വാങ്ങിയതിന് ശേഷം അന്തിമ പട്ടിക തിങ്കളാഴ്ച സമര്‍പ്പിക്കാമെന്ന് കോടതിയെ അറിയിക്കും.
സെര്‍ച്ച് കമ്മിറ്റിയിലെ അംഗങ്ങളെ ഗവര്‍ണര്‍ക്കും കേരള സര്‍ക്കാരിനും നിര്‍ദേശിക്കാം എന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. പേരുകള്‍ ഇന്നു നല്‍കണം എന്നാണ് കോടതി പറഞ്ഞിരുന്നത്. എന്നാല്‍ സമയം നീട്ടി ചോദിക്കാനാണ് ഗവര്‍ണറുടെ നീക്കം.

താല്‍കാലിക വിസി നിയമനത്തില്‍ ഇന്നലെയാണ് സുപ്രീം കോടതി വാദം കേട്ടത്. ഗവര്‍ണര്‍ക്കെതിരായി കേരള സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി പരിഗണിച്ചത്. ഗവര്‍ണറുടെ ഭാഗത്ത് നിന്ന് സഹകരണമില്ലെന്നാണ് സംസ്ഥാനം കോടതിയെ അറിയിച്ചത്. സഹകരണത്തിനു വേണ്ടി പരമാവധി ശ്രമിച്ചെന്ന് സംസ്ഥാനം അറിയിച്ചു. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഒരു ശ്രമവും ഇല്ലെന്നാണ് അറ്റോര്‍ണി ജനറല്‍ കോടതിയില്‍ പറഞ്ഞത്.

---- facebook comment plugin here -----

Latest